
മാനന്തവാടി: ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്ത് മാനന്തവാടി പോരൂർ സർവോദയം യു.പി സ്കൂൾ. ഇടവേള സമയങ്ങളിൽ മണ്ണിലിറങ്ങിയ കുട്ടി കൂട്ടത്തിന് ഇത് അഭിമാന നിമിഷം. വിദ്യാർത്ഥികളുടെ അധ്വാനത്തിന് പകരം ലഭിച്ചത് കിലോക്കണക്കിന് ജൈവ പച്ചക്കറികൾ. സമൃദ്ധമായി വളർന്ന തോട്ടം ആയതിനാൽ "സമൃദ്ധി" എന്ന പേരുനൽകി പച്ചക്കറി വിളവെടുപ്പ് നടത്തി. കപ്പ,മത്തൻ, ചേന, കുമ്പളം, ക്യാബേജ്, കോളിഫ്ലവർ, തക്കാളി, പച്ചമുളക്, പയർ തുടങ്ങി നിരവധി പച്ചക്കറികളാണ് സ്കൂൾ അങ്കണത്തിൽ വിളവെടുത്തത്. ഇങ്ങനെ ശേഖരിച്ച പച്ചക്കറികൾ കുട്ടികൾക്ക് തന്നെ പാകം ചെയ്തു നൽകി. കൃഷി തന്നെ അപ്രതീക്ഷമാകുന്ന സാഹചര്യത്തിൽ പുതുതലമുറയ്ക്ക് മാതൃകയാകുകയാണ് ഈ വിദ്യാർഥികൾ. കുട്ടികൾക്ക് സകല പിന്തുണയുമായി സ്കൂളിലെ മറ്റ് അധ്യാപകരും ഒപ്പം ഉണ്ടായിരുന്നു.
തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈമ മുരളീധരൻ ആദ്യ വിളവെടുപ്പ് നടത്തി. പിടിഎ പ്രസിഡണ്ട് സതീശൻ, പ്രിൻസിപ്പാൾ സിസ്റ്റർ സർഗ എന്നിവർ നേതൃത്വം നൽകി.
Leave a Reply