Saturday, 23rd October 2021


പോഷകസമൃദ്ധമായ നിത്യവഴുതന കൃഷിയ്ക്ക് അനുയോജ്യമാണ്. പേരില്‍ തന്നെ ഇതിന്‍റെ പെരുമയുണ്ട്. നിത്യവും വിളവ് ലഭിക്കുമെന്നതാണ് ഈ പേരിന്‍റെ ആധാരം. പച്ചക്കറി വിളകളില്‍ ഏറ്റവും ചെറുതും എല്ലാ ദിവസവും വിളവെടുക്കാന്‍ കഴിയുന്നതുമായ വിളയാണ് നിത്യകറി എന്നറിയപ്പെടുന്ന നിത്യവഴുതന.
ഗ്രാമ്പുവിന്‍റെ ആകൃതിയില്‍ അതിന്‍റെ നാലിരട്ടി വലിപ്പത്തില്‍ കാണപ്പെടുന്നതാണ് നിത്യവഴുതന. ഇതിന്‍റെ കായയില്‍ ധാരാളം നാരുകള്‍, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, തയാമീന്‍, വൈറ്റമിന്‍ സി, കാത്സ്യം, സള്‍ഫര്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
നല്ല വളര്‍ച്ചയെത്തിയ ചെടിയില്‍ നിന്നും 250 ഗ്രാം കായ വരെ പ്രതിദിനം ലഭിക്കും. തോരന്‍,തീയല്‍, ബിരിയാണി, മെഴുകുപുരട്ടി എന്നീ വിഭവങ്ങള്‍ തയ്യാറാക്കാന്‍ ഇതുകൊണ്ട് സാധിക്കും. മൂപ്പെത്താത്ത കായകള്‍ നെടുകെ നാലായി പിളര്‍ന്ന് വെള്ളത്തിലിടണം. ഇത് കായ്ക്കുള്ളിലെ റെസിന്‍ എന്ന പശയോടുകൂടിയ ദ്രാവകം മാറിക്കിട്ടാന്‍ ഉപകരിക്കും. ഈ ദ്രവമടങ്ങിയ വെള്ളം നല്ല ജൈവകീടനാശിനിയാണ്. രോഗങ്ങളും കീടങ്ങളും പൊതുവെ ഈ വിളയില്‍ കുറവാണ്. ടെറസ്സ് പച്ചക്കറികൃഷിക്കും ഇത് യോജിച്ചതാണ്. നന്നായി പരിപാലിച്ചാല്‍ ആറുമാസം വരെ വിളവുതരുന്ന വിളയാണ് നിത്യവഴുതന.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *