Saturday, 5th December 2020

ജലദിനത്തില്‍ കര്‍ഷകര്‍ക്ക് ആദരം



ജലദിനത്തില്‍ വയനാട്ടിലെ മികച്ച കര്‍ഷകരും ആത്മ അവാര്‍ഡ് ജേതാക്കളും ജലസംരക്ഷകരുമായ കര്‍ഷകരെ സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ആദരിച്ചു. വയനാട്ടിലെ മികച്ച മത്സ്യകര്‍ഷകനും ജലസംരക്ഷകനുമായ ശശീന്ദ്രന്‍ തെക്കുംതറ, മികച്ച പച്ചക്കറി കര്‍ഷകനും ജലസംരക്ഷകനുമായ അയൂബ്ബ് തോട്ടോളി, മികച്ച ചെലവില്ലാപ്രകൃതികൃഷി കര്‍ഷകനും ജലസംരക്ഷകനുമായ അഗസ്റ്റ്യന്‍ കേണിച്ചിറ എന്നിവരെയാണ് സ്വാമിനാഥന്‍ ഗവേഷണ നിലയം ആദരിച്ചത്. ചടങ്ങില്‍ സ്വാമിനാഥന്‍ ഗവേഷണ നിലയം മേധാവി ഡോ. വി. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. സി. എസ്. ചന്ദ്രിക, മാനേജര്‍ എല്‍സി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജലസംരക്ഷണത്തെക്കുറിച്ച് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ആനന്ദ് സക്കറിയ വിഷയം അവതരിപ്പിച്ചു.  ട്രെയ്നിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന്‍ സ്വാഗതവും ആദിവാസി വികസന സമിതി ട്രഷറര്‍ ബാലന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *