വര്‍ഷത്തില്‍ ഒരു ദിവസം ഓര്‍ക്കിഡ് ഡേ ആയി പ്രഖ്യാപിക്കണം:
ഡോ. ടി. ജാനകി റാം
അമ്പലവയല്‍: പൂകൃഷി മേഖലയിലെ സൗന്ദര്യമായി അറിയപ്പെടുന്ന ഓര്‍ക്കിഡുകളുടെ സമഗ്ര വളര്‍ച്ചയ്ക്ക് ഉതകുന്ന പദ്ധതികളും പ്രചരണവും രൂപപ്പെടുത്തുന്നതിനായി വര്‍ഷത്തിലൊരുദിവസം ഓര്‍ക്കിഡ് ഡേ ആയി ആഘോഷിക്കപ്പെടണം എന്ന് ഇന്ത്യന്‍ കൗണ്‍സില്‍ അഗ്രികള്‍ച്ചര്‍ റിസേര്‍ച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ടി. ജാനകി റാം പറഞ്ഞു. ഓര്‍ക്കിഡ് പൂക്കളുടെ വൈവിധ്യത്താല്‍ സമ്പന്നമായ ഇന്ത്യ ഓര്‍ക്കിഡിന്റെ വിപണന സാധ്യത ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ല. സിക്കിം, ഡാര്‍ജലിംഗ്, ഹിമാചല്‍, വെസ്റ്റ് ബംഗാള്‍, കേരളം, കര്‍ണ്ണാടക, ആന്ധ്രയിലെ അറക്കു താഴ്‌വാരങ്ങള്‍ എന്നിവ ഓര്‍ക്കിഡ് പൂക്കള്‍ക്ക് അനന്ത സാധ്യതകളുളള പ്രദേശങ്ങളാണ്. ഐ.ഡി.എആറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ഓര്‍ക്കിഡ് ഗവേഷണ കേന്ദ്രത്തില്‍ ഓര്‍ക്കിഡിനെപ്പറ്റിയുളള സമഗ്ര ഗവേഷണം നടക്കുന്നുണ്ട്. പ്രതേ്യകിച്ചും ഏറെ വിപണന സാധ്യതകളുളള ഡെന്‍ഡ്രോബിയം,ഫലനേ്യപ്‌സീസ് എന്നീ ഇനങ്ങള്‍ ഇവിടെ വികസിപ്പിച്ചിട്ടുണ്ട്. ഇവ കര്‍ഷകരായ സംരഭകര്‍ക്ക് ഏറെ പ്രയോജനകരവും സാമ്പത്തി നേട്ടമുണ്ടാക്കാന്‍ കഴിയുന്നതുമാണ്. മൂവായിരത്തി അറുനൂറ്റി അന്‍പത് തരം ഓര്‍ക്കിഡുകളുടെ ജെംപ്ലാസവും ഇവിടെയുണ്ട്.
കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഉതകുന്ന ഓര്‍ക്കിഡ് ഇനങ്ങളെ കുറിച്ചുളള ഗവേഷണവും അനിവാര്യമാണെന്ന് ഡോ.ടി ജാനകി റാം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 2018 ഡിസംബര്‍ 27 മുതല്‍ 31 വരെ നടക്കുന്ന വൈഗ മേളയിലും 2019 ജനുവരി 1 മുതല്‍ 18 വരെ അമ്പലവയലില്‍ നടക്കുന്ന പൂപ്പൊലിയിലും ഐ.സി.എ.ആര്‍ സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷി മന്ത്രിയുടെ പ്രതേ്യക അഭ്യര്‍ത്ഥന പ്രകാരമാണ് ഇത്.
Leave a Reply