
കൽപ്പറ്റ : സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ജീവനി പച്ചക്കറി വ്യാപന പദ്ധതിയിലുൾപ്പെടുത്തി മാധ്യമപ്രവർത്തകർക്ക് പച്ചക്കറികളുടെയും ഫലവർഗങ്ങളും തൈകൾ വിതരണം ചെയ്തു.കൽപ്പറ്റയിൽ വയനാട് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടിയിൽ കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ് മുതിർന്ന മാധ്യമപ്രവർത്തകൻ ടിഎം ജെയിംസിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ സജീവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിസാം കെ അബ്ദുള്ള, മുനിസിപ്പൽ കൗൺസിലർ ഹാരിസ് ,
കൃഷി ഓഫീസർ നിഖിൽ തുടങ്ങിയവർ സംബന്ധിച്ചു.
Leave a Reply