കാര്‍ഷിക സര്‍വകലാശാലയിലെ ഹൈടെക്ക് റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങ് യൂണിറ്റില്‍ ഈ മാസം 26-ന് (ജൂലൈ 26) കാല്‍സെന്റിലും അര സെന്റിലും നിര്‍മ്മിച്ചിട്ടുളള ഹൈടെക് അടുക്കളതോട്ട നിര്‍മ്മാണവും പരിപാലനവും എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. ഗ്രോബാഗ് കൃഷി, തിരിനന സംവിധാനം തയ്യാറാക്കല്‍, 35 മുതല്‍ 45 ചെടികള്‍ വരെ നടാവുന്ന മള്‍ട്ടിടയര്‍ ഗ്രോബാഗ് സെറ്റിംഗ്, 30 മുതല്‍ 35 ചെടികള്‍ വരെ നടാവുന്നതും വെര്‍മി വാഷും, വെര്‍മി കംമ്പോസ്റ്റും ലഭ്യമാക്കുന്നതുമായ മള്‍ട്ടി ടയര്‍ ഗ്രോബാഗ്, പോട്ടിംഗ് മിശ്രിതം ഉണ്ടാക്കല്‍, വിത്ത് പരിപാലനം, ഹൈടെക്ക് രീതിയില്‍ നഴ്‌സറി ചെടികള്‍ ഉണ്ടാക്കുന്ന വിധം, വളപ്രയോഗം, രോഗകീടനിയന്ത്രണം, മണ്ണുപരിപാലനം വിവിധ വിളകളുടെ പരിപാലനം, ജൈവ-ജീവാണു വളങ്ങളുടേയും/കീടനാശിനികളുടേയും ഉപയോഗം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. താല്‍പര്യമുളളവര്‍ 0487 2960079, 9037033547 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Tuesday, 21st March 2023
Leave a Reply