
അമ്പലവയല്‍: ആകൃതിയിലും വര്‍ണ്ണത്തിലും ഭംഗിയിലും വൈവിധ്യമുളള ഓര്‍ക്കിഡുകള്‍ക്ക് സാധാരണ സുഗന്ധം കുറവാണ്. എന്നാല്‍ അമ്പലവയലില്‍ നടക്കുന്ന അന്താരാഷ്ട്ര ഓര്‍ക്കിഡ് മേളയില്‍ സുഗന്ധ പൂരിതമായ പത്തിനം ഓര്‍ക്കിഡുകള്‍ സന്ദര്‍ശകര്‍ക്ക് കൗതുകമാകുന്നു. കേരളകാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് കീഴിലുളള വെളളാനിക്കര കാര്‍ഷിക കോളേജില്‍ നിന്നാണ് സുഗന്ധമുളള ഓര്‍ക്കിഡുകള്‍ പ്രദര്‍ശനത്തിന് എത്തിച്ചിട്ടുളളത്.കാര്‍ഷിക കോളേജിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫ്ളോറികള്‍ച്ചര്‍ ആന്റ് ലാന്‍ഡ് സ്കേപ്പിങ്ങിലെ അസിസ്റ്റന്റ് പ്രഫസര്‍മാരായ ജെസ്റ്റോ സി. ബെന്നി, ശില്പ പി. എന്നിവരുടെ നേതൃത്വത്തില്‍ ഗവേഷക വിദ്യാര്‍ത്ഥികളാണ് ഓര്‍ക്കിഡുമായി എത്തിയത്. ഫ്രാഗന് വെഡാസ് ഇനത്തില്‍പ്പെട്ട പത്ത് തരം ഓര്‍ക്കിഡുകളും വന്യ വിഭാഗത്തിപ്പെട്ട പത്ത് തരവും, കാറ്റ്ലിയാസ് വിഭാഗത്തില്‍പ്പെട്ട മൂന്നുതുരം ഓര്‍ക്കിഡുകളും വെളളാനിക്കര കോളേജിന്റെ പ്രദര്‍ശനത്തിലുളളത്. മുല്ലപൂ മണമുളള വാസ്കോ ബ്ലൂ ബേ ബ്ലൂ, വാനിലാ സുഗന്ധമുളള നിയോ സ്റ്റിലിസ് ലൂസ്ളനറി, തേനിന്റെ ഗന്ധമുളള അസ്കിഡ സിരിച്ചായി ഫ്രാഗ്രന്‍സ് തുടങ്ങിയ ഇനങ്ങളാണ് സുഗന്ധ ഇനങ്ങളിലെ പ്രധാനപ്പെട്ടവ. വനത്തില്‍ കാണപ്പെടുന്ന എപ്പി ഡെന്‍ഡ്രോ, ലേഡീ സ്ലിപ്പര്‍ എന്നറിയപ്പെടുന്ന പാപ്പിയോ പിഡില്ലം എന്നിവയും ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കപ്പെടുന്നവയാണ്. പൂക്കളിലെ കൊച്ചു റാണിമാരായ ഓര്‍ക്കിഡുകള്‍ ഇത്തരം മേളകളിലൂടെ സജീവമാകുന്നു. ഓര്‍ക്കിഡുകള്‍ അലങ്കാര ചെടികള്‍ മാത്രമല്ല മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും ഔഷധ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു. കേരളത്തിന്റെ കാലാവസ്ഥ ഓര്‍ക്കിഡുകള്‍ക്ക് ഏറെ അനുയോജ്യമാണ്
Leave a Reply