Friday, 25th September 2020
മീനില്‍ ഫോര്‍മാലിനോ അമോണിയയോ ഉണ്ടോ എന്ന് പരിശോധിക്കാനുള്ള പേപ്പര്‍ സ്ട്രിപ്പുകള്‍ വിപണിയില്‍ എത്തും. കിറ്റിന് വില 24രൂപയായിരിക്കും. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ (സി.ഐ.എഫ്.ടി ) ശാസ്ത്രജ്ഞരായ എസ്.ജെ.ലാലി, ഇ.ആര്‍. പ്രിയ എന്നിവരാണ് സ്ട്രിപ്പ് വികസിപ്പിച്ചത്. ഇതുപയോഗിച്ചാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച മത്സ്യത്തില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയത്. 500 പരിശോധനാ കിറ്റുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ഇതിനായി നല്‍കിയത്.
സ്ട്രിപ്പ് വിപണയില്‍ എത്തിച്ചാല്‍ ജനത്തിന് ഉപകരിക്കുമെന്ന നിഗമനത്തിലാണ് അധികൃതര്‍. മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയാകും സ്ട്രിപ്പുകള്‍ ലഭ്യമാക്കുക. ചെക്ക്  ന്‍ ഈറ്റ് എന്ന് പേരിട്ടിരിക്കുന്ന കിറ്റിന്റെ കാലാവധി ഒരു മാസമാണ്. ഒരു കിറ്റില്‍ 12 പേപ്പര്‍ സ്ട്രിപ്പും രാസലായനിയും നിറം മാറുന്നത് ഒത്തു നോക്കാനുള്ള കളര്‍ ചാര്‍ട്ടും ഉണ്ടാകും.
നീല കടുത്താല്‍ കഴിക്കരുത്.
🃏പേപ്പര്‍ സ്ട്രിപ്പ് മത്സ്യത്തിന്റെ പുറത്ത് ഉരസുക.
🃏ഈര്‍പ്പം പടര്‍ന്ന സ്ട്രിപ്പിന്റെ പുറത്ത് ഒരു തുള്ളി ലായനി ഒഴിക്കുക.
🃏നിറം കടുനീല ആയാല്‍ അപകടകരമായ രാസവസ്തു ഉണ്ടെന്ന് ഉറപ്പിക്കാം.
🃏നീലയുടെ കടുപ്പം കുറഞ്ഞാല്‍ ഫോര്‍മാലിന്‍ കുറവായിരിക്കും.
🃏 ഇളംനീലയാണെങ്കില്‍ രാസവസ്തു അപകടരമായ അളവിലല്ല.
🃏ഇളം പിങ്ക് നിറമാണെങ്കില്‍ മീന്‍ സുരക്ഷിതമാണ്.
🃏20സെക്കന്‍ഡില്‍ ഫലം അറിയാം.
” ആറു മാസത്തെ ഗവേഷണത്തിനൊടുവിലാണ്  സ്ട്രിപ്പ് കിറ്റ്  വികസിപ്പിച്ചത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *