Thursday, 12th December 2024
പി.ഫാരിസ്
       വിദേശത്തു നിന്നു വിരുന്നു വന്ന് കേരള കർഷകരുടെ കൃഷിയിടത്തിൽ പ്രത്യേകസ്ഥാനം പിടിച്ച പഴവർഗ്ഗമാണ് ഫിലോസാൻ അഥവ പുലാസൻ.  ശാസ്ത്രനാമം  നെഫീലിയം മ്യൂട്ടബൈൽ.( Nephelium mutabile). ഇതിന്റെ ജന്മദേശം മലേഷ്യയാണ്. വിദേശമലയാളികൾ വഴിയാണ് ഇവ കേരളത്തിലെത്തിയത് എന്ന് കരുതപ്പെടുന്നു. പുലാസ്‌ എന്ന മലയന്‍ പദത്തിനര്‍ഥം  "തിരിക്കുക "  എന്നാണ്‌. വിളഞ്ഞ പഴം മരത്തില്‍ നിന്ന്‌ ചുറ്റിത്തിരിച്ചു വേണം ഇറുത്തെടുക്കാന്‍.  ഇങ്ങനെയാണ്‌ ഈ പഴത്തിന്‌ പുലാസന്‍ എന്ന്‌ പേര്‌ കിട്ടിയത്‌ എന്ന് കരുതുന്നു.
                           ‎ 
                  മൃദുവായ മുള്ളുകൾ നിറഞ്ഞതാണ് പുലാസൻ കായ്കൾ. ഇടത്തരം ഉയരത്തിൽ ശാഖോപശാഖകളായി കാണപ്പെടുന്ന ഒരു നിത്യ ഹരിത സസ്യമാണിത്. ഇലകൾ ചെറുതും പച്ച നിറമാർന്നതുമാണ്. തളിരിലകൾക്ക് മഞ്ഞ മലർന്ന പച്ച നിറത്തിലുമാണ്. ജനുവരി -ഫെബ്രുവരി മാസങ്ങളിൽ പൂക്കുന്ന ഇതിന്റെ ശാഖാഗ്രങ്ങളിൽ ധാരാളം പൂങ്കുലകൾ ഉണ്ടാകാറുണ്ട്. നേരിയതും അഗ്രം പരന്നതുമായ മുള്ളുകൾ ഉള്ള കായ്കൾ തുടക്കത്തിൽ പച്ച നിറത്തിലും വിളഞ്ഞ് പാകമാകുമ്പോൾ മഞ്ഞ നിറത്തിലും പഴുക്കുമ്പോൾ ചുവപ്പു നിറത്തിലേക്ക് മാറുകയും ചെയ്യും. 10-15 മീറ്റര്‍ ഉയരം വയ്‌ക്കും പുലാസാൻ വൃക്ഷങ്ങൾ. ഭക്ഷ്യയോഗ്യമായ ഉൾക്കാമ്പ് മധുരവും നീരും നിറഞ്ഞതാണ്. ഉള്ളിൽ ചെറിയ ബദാം പരിപ്പിന്റെ ആകൃതിയിലുള്ള വിത്ത് കാണപ്പെട്ടുന്നു വിത്തിൽ നിന്നു കാമ്പ് എളുപ്പം വെർപ്പെടുത്തിയെടുക്കൻ സാധിക്കും മാംസള ഭാഗം നേരിട്ടു കഴിക്കാം ഐസ്ക്രീമുകളിലും ജൂസ്, ജാം ഇവയിൽ രുചിക്കായി ഉപയോഗിക്കാം പുലാസത്തിന്റെ  വിത്ത് ചില സ്ഥലങ്ങളിൽ വറുത്തു കഴിക്കാറുണ്ട് .                                                                         
                           ‎പുലാസൻ നട്ടുവളർത്താൻ തൈകൾ ഉപയോഗിക്കാമെങ്കിലും ബഡ് ചെയ്ത തൈകൾ നടുന്നതാണ് ഉത്തമം. പുലാസൻ വളരെ പെട്ടെന്ന് തന്നെ കായകൾപ്പിടിക്കും ആദ്യകാലങ്ങളില്‍ തൈകളെ തണല്‍ നല്‍കി പരിപാലിക്കണം
 റംബൂട്ടാനെക്കാളും കുറച്ചു സ്ഥലം മതി.എന്നാൽ ഈ രണ്ട് ഫലങ്ങൾ കാഴ്ചയിൽ ഏറെ കുറെ സാമ്യം പുലർത്തുന്നവയുമാണ് റംബൂട്ടാൻ ഫലത്തിന്റെ പുറംഭാഗം മുള്ളു പോലെയാണെങ്കിൽ പുലാസൻ ഫലത്തിന് ചെറിയ മുഴപോലെയാണ്. എന്നാലും ഇവയുടെ രുചി ഏകദേശം ഒരുപോലെ തന്നെയാണ്. കൃഷി ചെയ്യുമ്പോൾ പരിചരണവും സമാനമായ രീതിയിൽ തന്നെയാണ്  പുലാസൻ  കായ്ക്കണമെങ്കിൽ നല്ല രൂപത്തിൽ വെയിൽ ലഭിക്കണം. കാഴ്ച്ക്കു വളരെ മനോഹരമായ പുലാസൻവൃക്ഷം അലങ്കാര വൃക്ഷ ഘണത്തിൽ പെടുന്നവക്കൂടിയാണ്. അതിനാൽ തന്നെ തൊടികളിലും വീട്ടുവളപ്പിലും  വളർത്താവുന്നതാണ്.
                      വേനൽക്കാലത്തു പകൽ നല്ല ചൂടും രാത്രി മഞ്ഞുമുള്ള കാലാവസ്ഥയിൽ പുലാസന്റെ ശാഖാഗ്രഹങ്ങളിൽ കുലകളായി പൂക്കൾ വിരിഞ്ഞു തുടങ്ങും.ജനുവരി- ഫെബ്രുവരി മാസങ്ങളാണ് പൂക്കാലം. പൂവിടലും, കായ് പിടിത്തവും, ക്രമത്തിലാകാത്തതും പൊട്ടു കായ്കളുണ്ടാക്കുന്നതും, എന്നി പ്രശ്നങ്ങൾ ഉള്ളത് മൂലം പുലാസാൻ കൃഷി വാണിജ്യാടിസ്ഥാനത്തിൽ നന്നല്ല എന്നു പറയാം.പുലാസാന് അധിക ചൂടു താങ്ങാനാവില്ല.                                                                                              അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രതയും കുറഞ്ഞത് 200 സെ.മീ എക്കിലും വാർഷിക മഴയും ഇതിന്റെ വളർച്ചയ്ക്കും വികാസത്തിനും അത്യാവശ്യമാണ്. നല്ല ജൈവാംശമുള്ള  മണ്ണാണു പുലാസൻ കൃഷിക്ക് ഉത്തമം.മണ്ണിൽ മൈക്കോറൈസ പോലുള്ള സൂക്ഷ്മജീവികളുടെ ഉയർന്ന അളവും ഇതിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. നല്ല നനയും സൂര്യപ്രകാശവും പുലാസൻ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്.
                           ‎
                           ‎ചില ലളിതമായ വിദ്യകളിലൂടെ പുലാസന്റെ കായ്പിടിത്തം കൂട്ടാവുന്നതാണ്.
ആണ്‍പൂക്കള്‍ വേണ്ടത്രയുണ്ടായി പരാഗണം കൂടുതല്‍ നടന്നാല്‍ മാത്രമേ കായ്പിടിത്തം സമൃദ്ധമാവുകയൂള്ളൂ. പല പുലാസന്‍ മരങ്ങളിലും ആണ്‍പൂക്കള്‍ ഇല്ലാതെ വരികയോ തീരെ കുറവാകുകയോ ചെയ്യുമ്പോഴാണ് കായ്കളുടെ എണ്ണം കുറയുകയും പൊട്ടുകായ്കള്‍ കൂടുതലുണ്ടാവുകയും ചെയ്യുന്നത്. ഇതിനു പരിഹാരമായി ആണ്‍പൂക്കള്‍ കുറവുള്ള മരങ്ങളില്‍ ആണ്‍പൂക്കളുടെ കുല കെട്ടിവയ്ക്കുകയോ പെണ്‍പൂക്കളെ ആണ്‍പൂക്കള്‍ കൊണ്ടു തട്ടുകയോ ചെയ്താല്‍ മതി. 
ഉയരം കൂടിയ വൃക്ഷങ്ങളില്‍ കൃത്രിമ പരാഗണം പ്രയാസമായതിനാല്‍ ആണ്‍മരത്തിന്റെ പൂങ്കുലകള്‍ കായ് ഫലം കുറഞ്ഞ മരങ്ങളുടെ താഴത്തെ ശിഖരങ്ങളില്‍ കെട്ടിവയ്ക്കുക. കൂടതെ വാക്ഷത്തിന്റെ സമീപത്തായി തേനീച്ചപ്പെട്ടികള്‍ സ്ഥാപിക്കുക കൂടി ചെയ്തല്‍  പ്രകൃതി തത്വമായി പരാഗണം നടക്കുകയും ഈ മരങ്ങളിലും കായ്കള്‍ സമൃദ്ധമാവുകയും ചെയ്യും.
          പുലാസൻ പോഷകസമൃദ്ധമായതിനാല്‍ ശരീരത്തിന് ആവശ്യമായ ജീവകങ്ങളും ധാതുക്കളും മറ്റ് സസ്യജന്യസംയുക്തങ്ങളും ഉയര്‍ന്ന തോതില്‍ ലഭ്യമാക്കും. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുവാന്‍ കഴിവുള്ളതിനാല്‍ ഇത് ദുര്‍മേദ്ദസുള്ളവര്‍ക്ക് നല്ലതാണ്. ചര്‍മ സംരക്ഷണത്തിനും മുടിയുടെ നല്ലവളര്‍ച്ചയ്ക്കും സഹായകരമാണ്. ഡയബറ്റിക് രോഗികള്‍ക്കും പുലാസന്‍ ഫലം ഉത്തമമാണ്.
                   വിപണിയില്‍ ഒരു കിലോ പുലാസന്‍ പഴത്തിന് ഇപ്പോള്‍ 200 രൂപ വിലയുണ്ട്. പത്തുവര്‍ഷത്തിലേറെ പ്രായമുള്ള ഒരു മരത്തില്‍ നിന്ന് ഒരു സീസണില്‍ 50 കിലോ പുലാസന്‍ കിട്ടും.. കേരളത്തിലെ വിപണിയില്‍ ഇന്ന് പുലാസൻ ഫലത്തിന് ആവശ്യക്കാരേറെയുണ്ട്. ഡിമാൻഡ് വർദ്ധിച്ചതോടെ കൂടുതൽ കർഷകർ പുലാസാൻ കൃഷി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *