Tuesday, 20th May 2025

കഴക്കൂട്ടം ബയോടെക്‌നോളജി ആന്‍ഡ് മോഡല്‍ ഫ്‌ലോറികള്‍ച്ചര്‍ സെന്‍്‌റര്‍ നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള പ്ലാന്‍്‌റ് ടിഷ്യുകള്‍ച്ചര്‍ ടെക്‌നിഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് 01.04.2024 തീയതിയില്‍ 35 വയസ്സില്‍ താഴെ പ്രായമുള്ള അഗ്രികള്‍ച്ചര്‍/ ബയോളജി/ ബോട്ടണി വിഷയങ്ങളോടെ പ്ലസ് ടു/ വി.എച്.എസ്.ഇ പാസായിട്ടുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഈ കോഴ്‌സില്‍ തൊഴില്‍ സാധ്യതയുള്ള/ സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ടിഷ്യൂകള്‍ച്ചര്‍, നഴ്‌സറി മാനേജ്‌മെന്റ് എന്നിവയുടെ സാങ്കേതിക വിദ്യകളില്‍ പ്രായോഗിക പരിശീലനം നല്‍കുന്നു. ഒരു ബാച്ചില്‍ 20 പേര്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന കോഴ്‌സിന് ഫീസ് 4500/- രൂപ. മൂന്ന് മാസത്തെ ട്രെയിനിങ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രം മൂന്ന് മാസം അപ്രന്റിസ്ഷിപ്പ് നല്‍കുന്നതും, കോഴ്‌സും അപ്പെന്റിസ്ഷിപ്പും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമാണ്. അപേക്ഷാഫോമും പ്രോസ്‌പെക്ടസും 15.02.2024 വരെ കാര്‍ഷിക കേരളം വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 17.02.2024. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍, ബയോടെക്‌നോളജി ആന്‍ഡ് മോഡല്‍ ഫ്‌ലോറികള്‍ച്ചര്‍ സെന്റര്‍ തിരുവനന്തപുരം – 695582 എന്ന വിലാസത്തിലോ, 0471-2413739, 9383470294, 9383470293 എന്നീ ഫോണ്‍ നമ്പരുകളിലോ cru.bmfctvm@kerala.gov.in എന്ന ഈ മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *