Tuesday, 19th March 2024
കുടപ്പനക്കുന്ന് കാര്‍ഷിക കര്‍മസേനയിലേയ്ക്ക് അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്മാരെ നിയമിക്കുന്നു.
കാര്‍ഷിക മേഖലയിലെ വിദഗ്ദ്ധതൊഴിലാളികളുടെ ലഭ്യതകുറവ് കാര്‍ഷിക ഉത്പാദനത്തിന്‍റെ കുറവിനും കൃഷിഭൂമി തരിശാകുന്നതിനും കാരണമായി തീരുന്നു.  ഈ പ്രശ്നം പരിഹരിക്കുന്നതിനായി കുടപ്പനക്കുന്ന് കൃഷിഭവന്‍റെയും കാര്‍ഷികകര്‍മ്മസേനയുടെയും നേതൃത്വത്തില്‍ കാര്‍ഷിക മേഖലയില്‍ വിദഗ്ദ്ധരായ അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്മാരെ നിയമിക്കുന്നു. കര്‍ഷകര്‍ക്ക് മികച്ച സേവനം കുറഞ്ഞ ചിലവില്‍ ലഭ്യമാക്കുന്നതോടൊപ്പം യുവജനങ്ങള്‍ക്ക് മികച്ച തൊഴിലിനും ഈ സംരംഭം സഹായകമാകുന്നു.  കുടപ്പനക്കുന്ന് കാര്‍ഷികകര്‍മ്മസേനയിലേക്ക് അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യനായി നിയമനം ലഭ്യമാക്കുന്നതിനുളള നിശ്ചിത മാതൃകയിലുളള അപേക്ഷാഫോറം കുടപ്പനക്കുന്ന് കാര്‍ഷികര്‍മ്മസേനയില്‍ ലഭ്യമാണ്.  പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 3-ാം തീയതി 5 മണിക്കു മുമ്പായി കാര്‍ഷിക കര്‍മ്മസേന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *