Thursday, 12th December 2024
കല്‍പ്പറ്റ: അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിനും പാഷന്‍ ഫ്രൂട്ട് പ്രദര്‍ശനത്തിനും വേദിയാകുന്നു. മാര്‍ച്ച് 16 മുതല്‍ 18വരെയാണ് ഓര്‍ക്കിഡ്  ഫെസ്റ്റ് .പാഷൻ ഫ്രൂട്ട് പ്രദര്‍ശനവും പാഷന്‍ ഫ്രുട്ടിന്റെ വിപണന സാധ്യതകളെയും ഔഷധ മൂല്യത്തെയും കുറിച്ചുള്ള ശില്പശാല 15-നാണ്.. 17ന് രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ ഓര്‍ക്കിഡ് ഫെസ്റ്റിനു പുറമെ വയനാട് പ്രത്യേക കാര്‍ഷിക മേഖലാ പ്രഖ്യാപനവും കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തിലാണ് ഓര്‍ക്കിഡ് ഫെസ്റ്റ് നടത്തുന്നത്. ഓര്‍ക്കിഡ് ഫെസ്റ്റിനോടനുബന്ധിച്ച് ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന അഖിലേന്ത്യ ഓര്‍ക്കിഡ് ശില്‍പശാല, അന്തര്‍ദേശീയ പ്രദര്‍ശന സ്റ്റാളുകള്‍, ശാസ്ത്രജ്ഞന്‍മാരുടെ നേതൃത്വത്തില്‍ സെമിനാറുകള്‍, വയനാടിന്റെ പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ ഡയറക്ടറി പ്രകാശനം, പാരമ്പര്യ കര്‍ഷകരെ ആദരിക്കല്‍, ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയുടെ ഗുണഭോക്താക്കളെ പരിചയപ്പെടുത്തല്‍ തുടങ്ങിയ പരിപാടികള്‍ ഉണ്ടാകും. ഇന്ത്യയില്‍ ഓര്‍ക്കിഡ് പുഷ്പ കൃഷിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സിക്കിമാണ്. ഇവിടെ നിന്നുള്ള വിദഗ്ധര്‍ ഫെസ്റ്റില്‍ പങ്കെടുക്കും. സിക്കിമിലെ 90 ശതമാവനം വനിതകളും ഓര്‍ക്കിഡ് കൃഷിയിലൂടെയാണ് സ്വയംവരുമാനം കണ്ടെത്തുന്നത്. വയനാട്ടിലെ വനിതകളുടെ സാമ്പത്തിക ഉന്നമനത്തിന് ഓര്‍ക്കിഡ് കൃഷി വഴിതെളിക്കുമെന്ന് കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞു. 200 ഓളം സ്റ്റാളുകള്‍ ഫെസ്റ്റിലുണ്ടാവും. ഓര്‍ക്കിഡുകളുടെ പ്രദര്‍നവും വിപണനവും ഉണ്ടാകും. 
 പാഷന്‍ ഫ്രൂട്ട് പ്രദര്‍ശനവും ബോധവത്ക്കരണവും 15-ന് രാവിലെ  11ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും. അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്‍ അധ്യക്ഷത വഹിക്കും. പാഷന്‍ ഫ്രൂട്ടിന്റെ വിവിധ ഇനങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാവും. പാഷന്‍ ഫ്രൂട്ട് കൃഷി വിദഗ്ധന്‍ ഡോ. പി.പി. ജോയി €ാസ് നയിക്കും. വയനാട് ഹോര്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി അലക്‌സ്, ആര്‍.എ.ആര്‍.എസ്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരളി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *