Thursday, 12th December 2024

സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2009 മുതല്‍ നല്‍കിവരുന്ന 13-ാമത് അക്ഷയശ്രീ അവാര്‍ഡിനുളള അപേക്ഷകള്‍ ക്ഷണിക്കുന്നു. മൂന്നു വര്‍ഷത്തിനുമേല്‍ പൂര്‍ണമായും ജൈവഭക്ഷണകൃഷി ചെയ്യുന്നവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. വെളളക്കടലാസില്‍ കൃഷിയുടെ ലഘുവിവരണവും, പൂര്‍ണ്ണ മേല്‍വിലാസവും, വീട്ടില്‍ എത്തിച്ചേരുന്നതിനുളള വഴിയും, ഫോണ്‍ നമ്പരും, ജില്ലയും അപേക്ഷയില്‍ എഴുതിയിരിക്കണം. ഫോട്ടോകളോ മറ്റു സര്‍ട്ടിഫിക്കറ്റുകളോ അപേക്ഷയോടൊപ്പം അയയ്ക്കാന്‍ പാടില്ല. അപേക്ഷകള്‍ 2022 ജനുവരി 31-ന് മുമ്പായി ലഭിച്ചിരിക്കണം. അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം: കെ.വി.ദയാല്‍, അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍, ശ്രീകോവില്‍, മുഹമ്മ പി.ഒ, ആലപ്പുഴ-688525. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447114526 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *