പനമരം ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പ്രൊജക്ടിലേക്ക് വെറ്ററിനറി ഡോക്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് മൃഗ ചികിത്സാ രംഗത്ത് ചുരുങ്ങിയത് പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൃത്രിമ ബീജസങ്കലനം നടത്തുന്നതിനും പരിശോധന നടത്തുന്നതിനും ഭൗതിക സാമഗ്രികള്‍ കൈവശം വേണം. പ്രായം 35 മുതല്‍ 55 വരെയുള്ളവര്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ച ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് 2ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോണ്‍ 04935 222020, 04935 222021.
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ഡോര്‍സ്റ്റെപ്പ് ആന്റ് ഡൊമിസിലിയറി പദ്ധതിയില്‍ എമര്‍ജന്‍സി വെറ്ററിനറി സര്‍വീസ് നടത്തുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. കല്‍പ്പറ്റ, മാനന്തവാടി, പനമരം ബ്ലോക്കുകളില്‍ വൈകീട്ട് 6 മുതല്‍ രാവിലെ 6 മണിവരെയാണ് സേവനം. 39500 രൂപ വേതനം ലഭിക്കും. കൂടിക്കാഴ്ച മാര്‍ച്ച് 3 ന് രാവിലെ 11 ന് കല്‍പ്പറ്റ മുണ്ടേരി റോഡിലെ ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡ്, സര്‍ട്ടിഫറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍ 04936 202292.
Leave a Reply