Friday, 26th April 2024

കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഗോപാല്‍ രത്‌ന പുരസ്‌കാരം- 2022-ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. രാജ്യത്തെ തനത് ജനുസ്സില്‍പ്പെട്ട കന്നുകാലികളെ സംരക്ഷിക്കുന്നതിനും അവയുടെ ‘പാലുല്‍പ്പാദനവും, ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുമായി, ആ ജനുസ്സില്‍പ്പെട്ട കന്നുകാലികളെ പരിപാലിക്കുന്ന വ്യക്തികള്‍ക്കും, സഹകരണ സംഘങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ പുരസ്‌കാരം നല്‍കുവാന്‍ തീരുമാനിച്ചിട്ടുളളത്. തനത് ജനുസ്സില്‍പ്പെട്ട കന്നുകാലികളെ ശാസ്ത്രീയമായി ഏറ്റവും നല്ല രീതിയില്‍ പരിപാലിക്കുന്ന ക്ഷീര കര്‍ഷകന്‍, ഏറ്റവും നല്ല എ.ഐ ടെക്‌നീഷ്യന്‍, ഏറ്റവും നല്ല ഡെയറി കോപ്പറേറ്റീവ്/ മില്‍ക്ക് പ്രൊഡ്യൂസര്‍ കമ്പനി/ ഡെയറി എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ (എന്‍.ബി.എ.ജി.ആര്‍) അംഗീകരിച്ച തനത് ജനുസ്സില്‍പ്പെട്ട കന്നുകാലികള്‍ (പശുക്കള്‍-50 ജനുസ്സുകള്‍, എരുമ – 17 ജനുസ്സുകള്‍) പരിപാലിക്കുന്ന കര്‍ഷകര്‍ക്ക് ഏറ്റവും നല്ല ക്ഷീരകര്‍ഷകനുള്ള ഗോപാല്‍ രത്‌ന പുരസ്‌കാരത്തിനായി അപേക്ഷിക്കാവുന്നതാണ്. 90 ദിവസത്തെ കൃത്രിമ ബീജധാന പരിശീലനം ലഭിച്ചിട്ടുള്ള സംസ്ഥാനങ്ങളിലെയോ, കേന്ദ്ര ഭരണ പ്രദേശങ്ങളിലേയോ കന്നുകാലി വികസന ബോര്‍ഡുകള്‍/ മില്‍ക്ക് ഫെഡറേഷനുകള്‍/ എന്‍.ജി.ഒ.കള്‍/ മറ്റ് സ്വകാര്യ ബീജാധാന കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന എ.ഐ ടെക്‌നീഷ്യന്മാര്‍, കുറഞ്ഞത് 50 ക്ഷീര കര്‍ഷകര്‍ അംഗങ്ങളായുള്ളതും, ദിനംപ്രതി 100 ലിറ്റര്‍ പാല്‍ ശേഖരിക്കുന്ന, കമ്പനീസ്/ കോപ്പറേറ്റീവ് ആക്ടിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സഹകരണ സംഘങ്ങള്‍/ മില്‍ക്ക് പാഡ്രസിംഗ് കമ്പനി/ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ എന്നിവര്‍ക്കും ഗോപാല്‍ രത്‌ന പുരസ്‌കാരത്തിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. https://awards.gov.in എന്ന ഓണ്‍ലൈന്‍ അവാര്‍ഡ് പോര്‍ട്ടലിലൂടെ അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 30 (30/09/2022) ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള മൃഗാശുപത്രിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയോ, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥനെയോ, ക്ഷീര സഹകരണ സംഘങ്ങളേയോ സമീപിക്കാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *