മഴക്കാലത്ത് അന്തരീക്ഷ ആര്‍ദ്രത കൂടുന്നതുമൂലം മഞ്ഞളില്‍ ഇലകരിച്ചില്‍ രോഗം, ഇഞ്ചിയില്‍ ഫില്ലോസ്റ്റിക്റ്റ, ഇലപ്പുളളിരോഗം എന്നിവ കാണാന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ച ചെടികള്‍ പിഴുത് നശിപ്പിക്കുക. മുന്‍കരുതലായി രണ്ട് മില്ലി ഹെക്‌സാകൊണാസോള്‍ (കോണ്‍ടാഫ്), ഒരു മില്ലി പ്രൊപ്പികൊണാസോള്‍(റ്റില്‍റ്റ്), രണ്ട് ഗ്രാം സാഫ്, രണ്ട്ഗ്രാം കോപ്പര്‍ഓക്‌സിക്ലോറൈഡ് (ബില്‍ടോക്‌സ്/ബ്ലൂ കോപ്പര്‍), രണ്ട് ഗ്രാം കോപ്പര്‍ ഹൈഡ്രോക്‌സഡ്, ഒരു ഗ്രാം കാര്‍ബെന്‍ഡാസിം എന്നിവയില്‍ ഏതെങ്കിലും ഒരു മരുന്ന് ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക. അല്ലെങ്കില്‍ ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിച്ചു കൊടുക്കുക. രോഗത്തിന്റെ തീവ്രതയനുസരിച്ച് ഒരാഴ്ച കൂടുമ്പോള്‍ മരുന്ന് തളി തുടരാവുന്നതാണ്.
Thursday, 12th December 2024
Leave a Reply