കൽപ്പറ്റ:
– ഇലത്തവളകളുടെ പ്രജനനവുമായി ബന്ധപ്പെട്ട് ജേണല്‍ ഓഫ് ത്രെട്ടെന്റ് ടാക്‌സ എന്ന ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം ജീവശാസ്ത്രകുതുകികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന പൊന്‍മുടി, വയനാടന്‍, സുന്ദരി, ജേര്‍ഡന്‍ എന്നീ ഇനം ഇലത്തവളകളുടെ പ്രജനനം സംബന്ധിച്ചാണ് ലേഖനം. ബംഗളൂരു അസിം പ്രേംജി സര്‍വകലാശാലയിലെ ജീവശാസ്ത്രം ബിരുദ വിദ്യാര്‍ഥി എ.വി.അഭിജിത്തും യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി പ്രൊഫ.ഷോമെന്‍ മുഖര്‍ജിയും ചേര്‍ന്നാണിതു തയാറാക്കിയത്. ബത്തേരി കലൂരിലെ എ.വി.മനോജ്-ഷേര്‍ലി ദമ്പതികളുടെ മകനാണ് അഭിജിത്ത്. പശ്ചിമബംഗാള്‍ സ്വദേശിയാണ് പ്രൊഫ.ഷോമെന്‍ മുഖര്‍ജി.
കലൂരിലെ കാപ്പിത്തോട്ടത്തില്‍ മാസങ്ങളോളം ഇലത്തവളകളെ നിരീക്ഷിച്ചു മനസിലാക്കിയ കാര്യങ്ങളാണ് ലേഖനത്തില്‍ വിശദീകരിക്കുന്നത്. ഇലത്തവളകളുടെ ഇണചേരല്‍, മുട്ടയിടല്‍, ഭ്രൂണവികാസം, മുട്ടവിരിയല്‍ എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ലേഖനം തയാറാക്കിയതെന്നു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ അഭിജിത്ത് പറഞ്ഞു. ഇലത്തവളകളുടെ പ്രജനന പ്രക്രിയയില്‍ വാല്‍മാക്രി ഘട്ടമില്ല.മുട്ടകള്‍ വിരിഞ്ഞാണ് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത്. മഴക്കാലത്താണ് പ്രജനനം.പശ്ചിമഘട്ടത്തിലെ ഇലത്തവളകളുടെ ജീവിതക്രമവും ഇണചേരുമ്പോഴത്തെ പെരുമാറ്റരീതികളും എന്ന പേരിലാണ് ലേഖനം പ്രസിദ്ധപ്പെടുത്തിയത്
– ഇലത്തവളകളുടെ പ്രജനനവുമായി ബന്ധപ്പെട്ട് ജേണല്‍ ഓഫ് ത്രെട്ടെന്റ് ടാക്‌സ എന്ന ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം ജീവശാസ്ത്രകുതുകികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.പശ്ചി

Leave a Reply