
കൽപ്പറ്റ: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യകൃഷി ചെയ്തു വരുന്ന കര്‍ഷകര്‍ക്ക് ഫിഷറീസ് വകുപ്പ് മത്സ്യത്തീറ്റ വിതരണം ചെയ്തു. തളിപ്പുഴയില്‍ വെച്ച് നടന്ന ചടങ്ങില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനില തോമസ്, എം സെയ്ത്, ഷമീം പാറക്കണ്ടി, ചാക്കോച്ചന് പുല്ലന്താനി തുടങ്ങിയവര്‍ സംസാരിച്ചു. അസിസ്റ്റന്റ് ഡയരക്ടര്‍ എം ചിത്ര സ്വാഗതവും അസി. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി ആഷിഖ് ബാബു നന്ദിയും പറഞ്ഞു.
ഉള്‍നാടന്‍ മത്സ്യകൃഷിയിലൂടെ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിക്കും പോഷക സമ്പന്നമായ വിഷരഹിത മത്സ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളായ കുളങ്ങളിലെ ഗിഫ്റ്റ് കൃഷി, കുളങ്ങളിലെ ആസ്സാം വാള കൃഷി, കുളങ്ങളിലെ ശാസ്ത്രീയ സമ്മിശ്ര കാര്‍പ്പ് കൃഷി, കരിമീന്‍ കൃഷി എന്നിവയിലുള്‍പ്പെട്ട കര്‍ഷകര്‍ക്കാണ് മറ്റ് ആനുകൂല്യങ്ങള്‍ക്കൊപ്പം ഫിഷറീസ് വകുപ്പ് മത്സ്യത്തീറ്റ വിതരണം നടത്തിയത്. മറ്റ് പദ്ധതികളില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്കും തീറ്റ അടക്കമുള്ള ആനുകൂല്യങ്ങള്‍ വകുപ്പ് നല്‍കുന്നതാണ്.
Leave a Reply