റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്്് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍ പ്ലാന്റേഷന്‍ മാനേജ്‌മെന്റില്‍ ഒരു വര്‍ഷക്കാലം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് തുടങ്ങുന്നു. 2023 മാര്‍ച്ച് മാസത്തില്‍ ആരംഭിക്കുന്ന കോഴ്‌സില്‍ റബ്ബര്‍തോട്ടമേഖലയില്‍ തൊഴിലോ സംരംഭകത്വമോ ആഗ്രഹിക്കുന്ന സയന്‍സ് ബിരുദ/ബിരുദാനന്തരബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സിന്റെ ആദ്യ സെമസ്റ്റര്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവരില്‍ ബോട്ടണി, അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്റ്ററി എന്നീ വിഷയങ്ങളിലെ ബി.എസ്.സി./ എംഎസ്.സി. ബിരുദധാരികള്‍ക്ക് രണ്ടുവര്‍ഷം വരെ സ്റ്റൈപ്പന്റോടെ ഇന്റേണ്‍ഷിപ്പിനുള്ള സൗകര്യം ലഭിക്കും. എസ്.സി. /എസ്.ടി. വിഭാഗത്തില്‍പെട്ടവര്‍ക്ക്് കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ യാത്ര, ഭക്ഷണം, താമസം, കോഴ്സ് ഫീസ് എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും തിരികെ നല്‍കുന്നതാണ്. റബ്ബറുത്പാദനം, സംസ്‌കരണം, വിപണനം, തോട്ടംപരിപാലനത്തിന്‍െ വിവിധ വശങ്ങള്‍ എന്നിവയില്‍ വൈദഗ്ധ്യവും നല്‍കുന്നതിന് രണ്ട് സെമസ്റ്ററുകളായാണ് കോഴ്സ് രൂപകല്‍പന ചെയ്തിരിക്കുന്നത്്്. കോഴ്‌സില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. ഇ മെയില്‍:training@rubberboard.org.in
Wednesday, 14th May 2025
Leave a Reply