മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തില്‍ നിന്നും പച്ചക്കറി വിളകളില്‍ കീട-രോഗ പ്രതിരോധത്തിനും വളര്‍ച്ച ഉത്തേജിപ്പിക്കുന്നതിനും നന്നായി പൂവിടുന്നതിനും പ്രയോഗിക്കാവുന്ന വിവിധ ജൈവ ഉത്പന്നങ്ങള്‍ ലഭ്യമാണ്. പൂവിടുന്നതിനും, കായ് വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കാവുന്ന കെ-അമിനോ, കെ-ബൂസ്റ്റര്‍, കീടങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന കെ-ഡോണ്‍, രോഗപ്രതിരോധത്തിനു സഹായിക്കുന്ന കെ-മാസ്ക്ക,് എന്നീ ഉത്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് കീടനിരീക്ഷണ കേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ലാബോറട്ടറിയില്‍ നിന്നും വാങ്ങാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496764141 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply