Monday, 28th April 2025

എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 22 ന് അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍ 24 ന് ആട് വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടികള്‍ നടത്തപ്പെടുന്നു. പരിശീലന സമയം രാവിലെ 10 മണി മുതല്‍ 5 മണി വരെ. മൃഗസംരക്ഷണ മേഖലയിലെ പുതു സംരംഭകര്‍ക്കും/ തുടക്കക്കാര്‍ക്കും, ചെറിയതോതില്‍ മൃഗങ്ങള്‍/ പക്ഷികള്‍ വളര്‍ത്തുന്നവര്‍ക്കുമായാണ് ഈ പരിശീലനം നടത്തപ്പെടുന്നത്. കൂടുതലായി മൃഗങ്ങള്‍ പക്ഷികള്‍ വളര്‍ത്തുന്നവര്‍ക്കായി വരും ദിവസങ്ങളില്‍ പരിശീലനങ്ങള്‍ നടത്തുന്നതായിരിക്കും. പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 0484 2950408 എന്ന നമ്പറില്‍ ഓഫീസ് സമയങ്ങളില്‍ 10.15 മണി മുതല്‍ 05.15 വരെയുളള സമയങ്ങളില്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *