കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണുത്തി, കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ വച്ച് ‘അച്ചാര്‍ നിര്‍മ്മാണത്തിലൂടെ മൂല്യ വര്‍ദ്ധനവ്’ എന്ന വിഷയത്തില്‍ ഏകദിന പ്രായോഗിക പരിശീലന പരിപാടി ഈ മാസം (11.08.2023) 11-ാം തീയ്യതി 10.00 മണി മുതല്‍ സംഘടിപ്പിക്കുന്നു. വിവിധതരം അച്ചാറുകളുടെ നിര്‍മ്മാണവും അവ നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രിസര്‍വേഷന്‍, പാക്കിംഗ്, ലേബലിംഗ് തുടങ്ങിയവയെ കുറിച്ചും ശാസ്ത്രീയമായി പഠിപ്പിക്കുന്നു. റജിസ്‌ട്രേഷന്‍ ഫീസ് 550/- രൂപ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 0487-2370773 എന്ന ഫോണ്‍ നമ്പറില്‍ ആഗസ്റ്റ് 09 ന് മുമ്പായി ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ ( 10.00 മുതല്‍ 05.00 മണി വരെ) ബന്ധപ്പെടുക.
Monday, 28th April 2025
Leave a Reply