Saturday, 27th July 2024

നെല്ല്

നെല്‍പാടത്തെ വെള്ളം താഴ്ത്തിയതിനുശേഷം വരമ്പുകള്‍ അടച്ച് വള പ്രയോഗം ചെയ്യുക. ഹ്രസ്വകാല മൂപ്പുള്ള നെല്‍ ഇനങ്ങള്‍ക്ക് ഏക്കറിന് 20 കിലോയൂറിയയും 12 കിലോപൊട്ടാഷും ചേര്‍ക്കുക. മധ്യകാല മൂപ്പുള്ള ഇനങ്ങള്‍ ആണെങ്കില്‍ ഏക്കറിന് 40 കിലോ യൂറിയയും 15 കിലോ പൊട്ടാഷും ചേര്‍ക്കുക രോഗകീടബാധകള്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ യൂറിയയുടെ അളവ് മൂന്നില്‍ രണ്ടുഭാഗമായി ചുരുക്കുക. പറിച്ചുനട്ടയിടങ്ങളില്‍ ഓലചുരുട്ടിപുഴു ആക്രമണം ഉണ്ടെങ്കില്‍ മുള്ളുള്ള കമ്പു വലിച്ചു ഓല ചുരുളുകള്‍ തുറക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ മാത്രം ഫ്‌ലൂബാന്‍ഡൈ അമൈഡ് 39.35 % എസ്.സി. @1 മല്ലി/10ലിറ്റര്‍ വെള്ളത്തില്‍എന്നതോതില്‍ കലര്‍ത്തി തളിച്ച്‌കൊടുക്കുക. നെല്ലിലെ ഇലപ്പുള്ളി രോഗത്തിന് മുന്‍കരുതലായി സ്യൂഡോമോണാസ് ഫ്‌ലൂറസെന്‍സ് ( 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍) തളിക്കുക. രോഗം കാണുകയാണെങ്കില്‍ മാത്രം നാറ്റീവോ @ കുമിള്‍ നാശിനി 4 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *