കൽപ്പറ്റ:
കോവിഡ് 19 വ്യാപനം മൂലം ഇന്ന് ക്ഷീര കർഷകർ പാലിന്റെ വിപണനവുമായി ബന്ധപ്പെട്ട് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ പരിഹരിക്കാൻ
ക്ഷീര കർഷകർക്കായി മൊബൈൽ അപ്ലിക്കേഷൻ ക്ഷീര ദൂതൻ (Ksheeradoothan) നിലവിൽ വന്നു.
വെറ്ററിനറി ആൻറ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിറ്റിയും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ ഭാഗമായ മണ്ണുത്തി വെറ്ററിനറി കോളേജ് ഘടകവും ചേർന്ന് തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളായ അഭിനവ് കെ.എം, ജയകൃഷ്ണൻ കെ. എന്നിവരുടെ സാങ്കേതിക സഹായത്തോടെ വിദ്യാർത്ഥികളുടെ സംരംഭമായ ഈവ് ഡെവലപ്പേഴ്‌സ് വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ് ആണ് ക്ഷീര ദൂതൻ.
റസ്റ്റോറന്റുകൾ പൂട്ടിയതോടുകൂടി സൊസൈറ്റികൾ ആശ്രയിക്കുക എന്ന തായിരുന്നു കർഷകർക്കുള്ള ഏക മാർഗം. എന്നാൽ തമിഴ്‌നാട്ടിലെ പാൽപൊടി നിർമ്മാണ യൂണിറ്റുകളിലേക്കുള്ള പാൽ സംഭരണം നിർത്തിയതോടുകൂടി സൊസൈറ്റി വഴിയുള്ള പാൽ സംഭരണവും പ്രതിസന്ധിയിലായി.
പ്രാദേശിക ഉപഭോക്താക്കളെയും ക്ഷീര കർഷകരെയും പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിൽ രൂപകരണം ചെയ്തിരിക്കുന്ന ഈ മൊബൈൽ അപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് അടുത്തുള്ള ക്ഷീരകർഷകരെ കണ്ടെത്താനും അതുവഴി പാലിന്റെ വിപണനം എളുപ്പമാക്കാനും കഴിയും. ഈ ആപ്പ് വഴി രജിസ്റ്റർ ചെയ്ത ക്ഷീര കർഷകരിൽ നിന്നും പാൽ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് വാങ്ങാൻ കഴിയും. ഈ ആപ്പിന്റെ പ്രയോജനം പൂർണമായും ലഭിക്കണമെങ്കിൽ ആദ്യഘട്ടത്തിൽ ക്ഷീര കർഷകർ സ്വന്തമായോ സമീപത്തുള്ള വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെയോ ഹെല്പ് ലൈൻ വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ് . ഹെല്പ് ലൈൻ നമ്പർ 9061399838. മൊബൈൽ അപ്ലിക്കേഷൻ ക്ഷീര ദൂതൻ (Ksheeradoothan) ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യണ്ടതാണ്.
Leave a Reply