ചിങ്ങം ഒന്ന് കര്‍ഷകദിനത്തിന് വിവിധ വിഭാഗത്തില്‍പ്പെട്ട മികച്ച കര്‍ഷകരെ ആദരിക്കുന്നതിനായി തൃശ്ശൂര്‍ ജില്ലയിലെ അങ്കമാലി കൃഷിഭവന്‍ അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് അഞ്ചുവരെ നഗരസഭാ കൗണ്‍സിലര്‍മാര്‍, എഡിസി അംഗങ്ങള്‍ മുഖേനയോ കൃഷിഭവനില്‍ വന്ന് നേരിട്ടോ വെള്ളക്കടലാസില്‍ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം കൃഷിയിടത്തിന്റെ ഫോട്ടോയും അപേക്ഷ നല്‍കുന്ന വ്യക്തിയുടെ ഫോട്ടോയും (ഫോട്ടോയുടെ പുറകില്‍ പേര് എഴുതിയിരിക്കണം) നല്‍കണം. എങ്കില്‍മാത്രമെ ഫീല്‍ഡ്തല പരിശോധന നടത്തി സെലക്ഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുളളൂ. മികച്ച നെല്‍ക്കര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, യുവകര്‍ഷകന്‍, യുവകര്‍ഷക, ജാതി കര്‍ഷകന്‍, ക്ഷീരകര്‍ഷകന്‍, കര്‍ഷക, തെങ്ങുകര്‍ഷകന്‍, മട്ടുപ്പാവ് കര്‍ഷകന്‍, പട്ടിക ജാതി കര്‍ഷകന്‍. വിദ്യാര്‍ഥി കര്‍ഷകന്‍ /കര്‍ഷക, കര്‍ഷക തൊഴിലാളി, മുതിര്‍ന്ന കര്‍ഷകന്‍ വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്.
Saturday, 7th September 2024
Leave a Reply