കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് നടത്തുന്ന വൈഗ 2023 അന്താരാഷ്ട്ര ശില്പശാലയും കാര്‍ഷിക പ്രദര്‍ശനവും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 02 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ വച്ച് സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വൈഗ – അഗ്രിഹാക്കത്തോണ്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പൊതുജനങ്ങള്‍ (പ്രൊഫഷണലുകള്‍, കര്‍ഷകര്‍) എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന കാര്‍ഷികരംഗത്തെ ഏറ്റവുംവലിയ ഹാക്കത്തോണ്‍ ആണ് വൈഗഅഗ്രിഹാക്ക് 23. അഗ്രിഹാക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് കാര്‍ഷിക മേഖലയിലെ പ്രധാന പ്രശ്നങ്ങളില്‍ ഫലപ്രദമായ പരിഹാരമാര്‍ക്ഷങ്ങള്‍ കണ്ടെത്താനും വികസിപ്പിക്കുവാനും അവസരം ലഭിക്കും. കാര്‍ഷിക സാങ്കേതിക വിദഗ്ധരുടെ പിന്തുണയോടെ പരിഹാര മാര്‍ക്ഷങ്ങള്‍ മികവുറ്റതാക്കാനുള്ള മികച്ച അവസരം ഹാക്കത്തോണ്‍ വഴിസൃഷ്ടിക്കുകയും, വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡുകളോടൊപ്പം കാര്‍ഷികമേഖലയിലെ സംരംഭകരായി ഉയര്‍ന്നുവരുന്നതിനുള്ള സഹായങ്ങളും ലഭിക്കും. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രശ്നപരിഹാര മത്സരത്തില്‍ സോഫ്റ്റ്വെയര്, ഹാര്ഡ്വെയര് വിഭാഗങ്ങള്‍ ഉണ്ടായിരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പൊതുജനങ്ങള്‍ (പ്രൊഫഷണലുകള്‍, കര്‍ഷകര്‍) എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. 3 മുതല്‍ 5 പേര് അടങ്ങുന്ന ടീമുകള്‍ക്ക് മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍ ഓണ്‍ ലൈനായി അപേക്ഷിക്കാവുന്നതാണ്. ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 2023 ഫെബ്രുവരി 12നു മുമ്പായി അഗ്രിഹാക്ക് പോര്‍ട്ടല്‍ (www.vaigaagrihack.in) വഴി രജിസ്റ്റര്‍ ചെയ്യേണ്ടതും, തെരഞ്ഞെടുത്ത പ്രശ്നങ്ങളുടെ പരിഹാര മാര്‍ക്ഷങ്ങള്‍ സമര്‍പ്പിക്കേണ്ടതുമാണ്. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 30 ടീമുകള്‍ക്ക് 2023 ഫെബ്രുവരി 25 മുതല്‍ 27 വരെ തിരുവനന്തപുരം, വെള്ളായണി കാര്‍ഷികകോളേജില്‍ നടക്കുന്ന അഗ്രിഹാക്കില്‍ പങ്കെടുക്കാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470061, 9383470025 ല്‍ ബന്ധപ്പെടാവുന്നതാണ്.
മണ്ണിലിറങ്ങിയ കുട്ടിക്കൂട്ടം വിളവെടുത്തത് നൂറുമേനി
കൃഷി വകുപ്പ് കാര്‍ഷിക മേഖലയില്‍ നൂതന കാര്‍ഷിക സംരംഭങ്ങള്‍ക്ക് കൈത്താങ്ങാകുന്നു
കൃഷി തോട്ടങ്ങളെയും ഉദ്യാനങ്ങളെയും സുന്ദരിയാക്കാൻ മിറാക്കിൾ ഫ്രൂട്ട് :പേര് പോലെ പഴങ്ങൾക്ക് വ്യത്യസ്ത ...
സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ മുഖേന വയനാട് ജില്ലയിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു.
Leave a Reply