കോവിഡ് മഹാമാരിയാലും പ്രകൃതി ദുരന്തങ്ങളാലും ദുരിതത്തിലായ ക്ഷീരകര്‍ഷകരെ സഹായിക്കുന്നത് ലക്ഷ്യമിട്ട് കേരള ഫീഡ്‌സ് കെ.എസ്.ആര്‍.റ്റി.സി യുമായി സഹകരിച്ച് ഫീഡ് ഓണ്‍ വീല്‍സ് പദ്ധതി കരുനാഗപ്പളളി, കോഴിക്കോട് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഫീഡ് ഓണ്‍ വീല്‍സിന്റെ യാത്രാ വഴിയില്‍ ബസ് നിര്‍ത്തുന്ന സ്ഥലങ്ങളില്‍ നിന്നോ, ബസ് നിര്‍ത്തിച്ചോ കര്‍ഷകര്‍ക്ക് കേരളാ ഫീഡ്‌സിന്റെ ഉത്പന്നങ്ങള്‍ വാങ്ങാവുന്നതാണ്. 9447490116 എന്ന മൊബൈല്‍ നമ്പരില്‍ ആവശ്യമായ ഉത്പന്നത്തിന്റെ വിവരങ്ങളും അളവും, സ്ഥലവും, എസ്എംഎസ് നല്‍കി ബുക്ക് ചെയ്യാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Tuesday, 31st January 2023
Leave a Reply