കോഴിക്കോട് ഹോര്‍ട്ടികോര്‍പ്പിന്റെ പുതിയ സ്റ്റാള്‍ പൊറ്റമ്മല്‍ കുതിരവട്ടം റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കര്‍ഷകരില്‍ നിന്നും ഉയര്‍ന്ന വിലയ്ക്ക് സംഭരിക്കുന്ന നാടന്‍ പച്ചക്കറികള്‍, പഴങ്ങള്‍, മറുനാടന്‍ പച്ചക്കറികള്‍ ഹോര്‍ട്ടി കോര്‍പ്പ് പുറത്തിറക്കുന്ന അഗ്മാര്‍ക്ക് അംഗീകാരമുളള അമൃത് ബ്രാന്റ് തേന്‍ എന്നിവ ന്യായവിലക്ക് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതാണ്. സ്റ്റാള്‍ പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ വൈകിട്ട് 7 മണി വരെ ആയിരിക്കും. ഡിസംബര്‍ ആദ്യവാരത്തോടെ സ്റ്റാളില്‍ നിന്നും ഹോം ഡെലിവറി ആരംഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946872834, 8714144834 എന്നീ കസ്റ്റമര്‍ കെയര്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Leave a Reply