ഡോ. കെ.മുരളീധരന്‍
കടുകിട തെറ്റാതെ അനുവ ര്‍ത്തിക്കേണ്ട ദിനചര്യകളെക്കുറിച്ച് പറയാം.. അതില്‍ രാത്രിയില്‍ ഒരുതവണ തൊഴുത്തിലെ പശുക്കളെ നിരീക്ഷിയ്ക്കണം. ഇതേക്കുറിച്ച് പലരും തിരക്കിയിരുന്നു.
തൊഴുത്തിലുള്ള മാടുകളെ മൂന്നായി തരംതിരിക്കാം.
1* മദിലക്ഷണം കാണിക്കാന്‍ സാദ്ധ്യതയുള്ള മാടുകള്‍
ഇതില്‍ ഏകദേശം ഒരു വയസ്സിനു മുകളില്‍ പ്രായമുള്ള കിടാരികള്‍, പ്രസവിച്ച് ഒരുമാസം കഴിഞ്ഞ പശുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു.
2* കൃത്രിമ ബീജദാനം നട ത്തിയ പശുക്കള്‍
മദിലക്ഷണം കാണിച്ച് കൃത്രിമ ബീജദാനം നടത്തിയ പശുക്കള്‍ ചെനയേറ്റില്ലാ എങ്കില്‍ കുത്തിവെച്ച് 18-21 ദിവസങ്ങള്‍ ക്കുള്ളില്‍ വീണ്ടും മദിലക്ഷണ ങ്ങള്‍ കാണിക്കും. ഇത്തരം പശുക്കളെ പ്രത്യേകം ശ്രദ്ധി ക്കണം. കുത്തിവെയ്പിനു ശേഷം വീണ്ടും മദിലക്ഷണം കാണിച്ചില്ല എങ്കില്‍ മൂന്നുമാസത്തിനുശേ ഷമെങ്കിലും ചെന തീര്‍ച്ചയായും പരിശോധിപ്പിച്ചേ തീരൂ. കന്നു കാലികളിലെ ചെന പരിശോധന വളരെ പ്രാധാന്യമുള്ള ഒരു പ്രക്രിയയാണ്. കാരണം ചെനയില്ല എങ്കില്‍ തുടര്‍ ചികിത്സക്കും ചെനയുണ്ട് എങ്കില്‍ തീറ്റ പരിചരണം എന്നിവയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനും ഇതുകൊണ്ട് സാധിക്കും. ചെന യിലുള്ള ഉദ്ദേശം 11 ശതമാന ത്തോളം പശുക്കള്‍ ചെനക്കോളു കാണിയ്ക്കും എന്ന് പഠനരേഖ കള്‍ തന്നെ പറയുന്നു.
ചെനയുണ്ടെന്ന ധാരണയി ല്‍ 9 മാസം ഉയര്‍ന്ന പരിചരണം നടത്തി പ്രസവലക്ഷണങ്ങള്‍ കാണിക്കാതെ വന്ന പശുവിനെ പരിശോധനയ്ക്കു വിധേയമാക്കി യപ്പോള്‍ പശുവിന് ചെനയില്ലെന്ന സത്യം മനസ്സിലാക്കിയ ക്ഷീരകര്‍ ഷകന്റെ മാനസികാവസ്ഥയെ കുറിച്ച് പറയേണ്ടതില്ലല്ലോ?
ചെനയില്ലെന്ന ധാരണ യില്‍ പ്രസവത്തിന്റെ തലേനാള്‍ വരെ കറന്ന പശുവിന്റെ ഉടമസ്ഥ ന്റെ മാനസികാവസ്ഥയും പറയാ തിരിക്കാന്‍ വയ്യ.
രാവിലെ കറക്കാന്‍ ചെന്നപ്പോള്‍ അവക്കടെ മൂട്ടിലൊരു കിടാവ്- സാറെ ഇനി എന്നാ ചെയ്യും?
ക്ഷീരകര്‍ഷകന്റെ മുന്നില്‍ ഇതിന് എന്തു മറുപടിയാണ് വിദഗ്ധര്‍ പറയുക?
ചുരുക്കത്തില്‍ ചെനയി ലുള്ള പശുവിന് അവശ്യം ലഭി ക്കേണ്ടിയിരിക്കുന്ന വറ്റുകാല പരിചരണം പാവം പശുവിന് ലഭിച്ചില്ല. തന്മൂലം അടുത്ത പ്രസവത്തില്‍ ലഭിക്കാമായിരുന്ന പാല്‍ ഉല്പാദനം തീരെ കുറഞ്ഞു. ആരോഗ്യമുള്ള കന്നുകുട്ടി ഉണ്ടാകേണ്ടതിനു പകരം തീരെ ചെറിയ (15 കിലോയോളം) കുഞ്ഞ് ഉണ്ടാകുന്നു. പ്രസവശേഷം പശു വളരെ ക്ഷീണിച്ചു പോകുന്നതിനാല്‍ ഗര്‍ഭാശയ രോഗങ്ങള്‍, ക്ഷീരസന്നി, അകിടു വീക്കം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യതകള്‍ ഏറിവരുന്നു.
കഴിഞ്ഞ കറവയ്ക്ക് രാവിലെ 18 ലിറ്റര്‍ പാല്‍ തന്ന പശുവാ, ദേ ഈ പ്രസവത്തില്‍ 6-7 ലിറ്റര്‍ പാലേ തരുന്നുള്ളൂ.
പരാതി പറഞ്ഞ വര്‍ഗ്ഗീസി ന്റെ ഭാര്യ മേഴ്‌സിയുടെ മറുപടി ഇതായിരുന്നു.
കഴിഞ്ഞ പ്രസവത്തില്‍ എന്റെ വീട്ടില്‍ നിന്നിരുന്ന പശു വാ. എന്റെ അപ്പനും, അമ്മയും പൊന്നുപോലെ നോക്കിയതാ ഇവളെ. പ്രസവിച്ചപ്പോ പാലു കൂടുതല്‍ ഉണ്ടെന്ന് പറഞ്ഞ് അവളെ എനിക്കു തന്നതാ. ഓ. എന്നാ പറയാനാ. ഇവിടോട്ട് വന്ന് പാലം എരണം കെട്ടുപോയി.
വര്‍ഗ്ഗീസേ, താങ്കളുടെ ചോദ്യത്തിന് മേഴ്‌സി തന്നെ ഉത്തരം തന്നല്ലോ?
ഞാന്‍ പുഞ്ചിരിയോടെ പറഞ്ഞു: ശരിയാ, വീടുപണി യൊക്കെ ആയിരുന്നതോണ്ട് ചെനയില്‍ ഇവളെ ശരിക്ക് നോക്കാന്‍ ഒത്തില്ല. ഇനി എന്നാ ചെയ്യാനാ? വര്‍ഗ്ഗീസ് സ്വയം ശപിച്ചു.
3* ചെന നിറഞ്ഞ് നില്‍ക്കുന്ന പശുക്കള്‍
ഗര്‍ഭാവസ്ഥയില്‍ ഉള്ള പശുക്കളുടെ യോനിയില്‍ നിന്നും രക്തം കലര്‍ന്ന അഴുക്ക്, പഴുപ്പ്, അമിതമായ അളവില്‍ വെള്ളം പോലെ അഴുക്ക് വരിക എന്നിവ കാണുന്നപക്ഷം ഉടനടി വിദഗ്ധ സഹായം തേടേണ്ടതാണ്. ഇതുപോലെ യോനിയില്‍ നിന്നും ഗര്‍ഭാശയ ഭാഗങ്ങള്‍ തള്ളിവരിക, ബലം പ്രയോഗിക്കുക എന്നിവ കാണുന്നപക്ഷവും വിദഗ്ധ സഹായം തേടേണ്ടതാണ്.
പ്രസവം അടുത്ത പശു ക്കളെ രാത്രിയില്‍ രണ്ടുതവണ യെങ്കിലും നിരീക്ഷിയ്ക്കണം. പ്രസവലക്ഷണം ആരംഭിച്ചാല്‍ പ്രസവം തീര്‍ന്നതിനുശേഷം മാത്രമേ ഉടമസ്ഥന്‍ മാറിനില്‍ക്കാന്‍ പാടുള്ളൂ. പ്രസവലക്ഷ ണങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ അരമണിക്കൂറില്‍ കൂടുതല്‍ സമയം എടുക്കുകയാണെങ്കില്‍ വിദഗ്ധ സഹായം തേടാന്‍ മടികാണിക്കരുത്.
കുഞ്ഞിന്റെ ഒരു കാല്‍ മാത്രം യോനിയില്‍കൂടെ പുറത്തേക്ക് വരിക, തലമാത്രം പുറത്തേക്ക് വരിക തുടങ്ങിയവ കണ്ടാല്‍ വിദഗ്ധരല്ലാത്ത ആരെ കൊണ്ടും പ്രസവം കൈകാര്യം ചെയ്യാന്‍ പാടില്ല. അങ്ങനെ വന്നാല്‍ കറവ പശുവിന്റേയും കന്നുകുട്ടിയുടേയും ജീവനുതന്നെ അത് അപകടകെണി ഒരുക്കും.
പ്രസവശേഷം 4 മണിക്കൂ റിനുള്ളില്‍ മാച്ച് വീണു പോകുന്നില്ല എങ്കില്‍ വിദഗ്ധ സേവനം തേടുക.
പ്രസവിച്ച പശുവിന് തീറ്റ നല്‍കാനോ, വെള്ളം കൊടുക്കാ നോ, കന്നുകുട്ടിക്ക് കന്നിപ്പാല്‍ കൊടുക്കാനോ മാച്ച് വീണു പോകുന്നതുവരെ കാത്തിരിക്കേ ണ്ടതില്ല.
പ്രസവം കഴിഞ്ഞ പശുക്ക ള്‍ക്ക് വറ്റുകാല പരിചരണ സമയത്ത് നല്‍കിയിരുന്ന തീറ്റകള്‍ മാത്രമേ നല്‍കേണ്ടതുള്ളൂ. പുതിയ തീറ്റകള്‍ ഒന്നുംതന്നെ നല്‍കാന്‍ ശ്രമിക്കാതിരിക്കുക, പാല്‍ ഉല്‍പാദനതോത് അനുസരിച്ച് തീറ്റകള്‍ ക്രമേണ കൂട്ടിക്കൊടുക്കു കയാണ് ശാസ്ത്രീയമായ രീതി.
പ്രസവശേഷം 10 ദിവസത്തിനുള്ളില്‍ പശുക്കള്‍ക്ക് വിര മരുന്ന് നല്‍കാനും നേരത്തെ സൂചിപ്പിച്ചപോലെ മറക്കാതി രിക്കുക.
പശുവളര്‍ത്തലിലെ ആദാ യം പാല്‍ വില്പന മാത്രമാണെന്ന തെറ്റായ ധാരണ നമ്മുടെ കര്‍ഷ കര്‍ക്കിടയില്‍ ഉണ്ട്. ഈ ധാരണ നമ്മുടെ ക്ഷീരകര്‍ഷകര്‍ മാറ്റിയെടുത്തേ പറ്റൂ.
അറുപതോളം കറവമാടുകളെ വളര്‍ത്തി പാല്‍ വില്പന നടത്തിയിരുന്ന പേരുകേട്ട ഡയറി ഫാം നടത്തിപ്പുകാരന്‍ ഒരിക്കല്‍ പറഞ്ഞത് ശ്രദ്ധിയ്ക്കുക.
പാല്‍ വിറ്റിട്ട് ഒരു ലാഭവും കാണുന്നില്ല സര്‍.
അദ്ദേഹത്തിന്റെ ഡയറിഫാ മില്‍ നിന്നും നാലു ദിവസമായി ടാറ്റാ 407 വണ്ടിയില്‍ ചാണകം കയറ്റി കൊണ്ടുപോകുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.
അന്നേരം ഈ ചാണകം നാലുദിവസമായി താങ്കള്‍ വിറ്റിരു ന്നതിന്റെ പണമോ?
ഞാന്‍ തിരക്കി
ഓ അത് എന്റെ ഭാര്യ കുഞ്ഞുമോള്‍ക്ക് ഉള്ളതാ.
അദ്ദേഹത്തിന്റെ മറുപടി.
ആയിക്കോട്ടെ. പക്ഷേ ആ വരുമാനവും കണക്കില്‍ വരേണ്ട തല്ലേ?
എന്റെ ചോദ്യം അദ്ദേഹ ത്തെ നിശബ്ദനാക്കി.
കഴിഞ്ഞില്ല. താങ്കളുടെ പാല്‍ പാസ്ചുറൈസേഷന്‍ പ്ലാന്റിലെ ജനറേറ്റര്‍ ഓഫീസിലെ വൈദ്യുതി വിതരണം തുടങ്ങിയവ ചാണകത്തില്‍ നിന്നും ഉല്പാദിപ്പി ക്കുന്ന ബയോഗ്യാസ് മൂലം പ്രവര്‍ത്തിപ്പിക്കാം.
Leave a Reply