പ്രളയക്കെടുതിയില്‍ വിളനാശം സംഭവിച്ച കര്‍ഷകര്‍ എത്രയും പെട്ടെന്ന് വിവരങ്ങള്‍ കൃഷിഭവനുകളില്‍ അറിയിക്കേണ്ടതാണ്. നഷ്ടപരിഹാരത്തിന് AIMS വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. AIMS പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള കര്‍ഷകര്‍ നഷ്ടപരിഹാരത്തിനായി അവരുടെ ‘ലോഗ് ഇന്‍’ ഐഡി ഉപയോഗിച്ച് പോര്‍ട്ടലില്‍ അപേക്ഷിക്കാവുന്നതാണ്. കര്‍ഷകര്‍ക്ക് സ്വന്തമായോ, അക്ഷയ സെന്ററുകള്‍ മുഖേനയോ, കോമണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖേനയോ, കൃഷി‘ഭവന്‍ മുഖേനയോ അപേക്ഷിക്കേണ്ടതാണ്. നിലവിലെ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം പരിഗണിച്ച് 12/10/2021 മുതല്‍ 30/10/2021 വരെയുളള ദിവസങ്ങളില്‍ കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് വിള ഇന്‍ഷ്വറന്‍സ് പദ്ധതിപ്രകാരവും പ്രകൃതിക്ഷോഭ‘ ദുരിതാശ്വാസ പദ്ധതി പ്രകാരവും നഷ്ടപരിഹാരത്തിന് ഇന്ന് (15/11/2021) വരെ അപേക്ഷിക്കാവുന്നതാണ്.
Monday, 29th May 2023
Leave a Reply