മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ആവശ്യത്തിനായി വെറ്റിറിനറി മരുന്നുകള്‍ 2023- 24 വര്‍ഷത്തില്‍ വിതരണം നടത്തുന്നതിന് മുദ്രവച്ച മത്സരാധിഷ്ഠിത ദര്‍ഘാസ്സുകള്‍ ക്ഷണിക്കുന്നു. ദര്‍ഘാസ്സുകള്‍ സൂപ്രണ്ട,് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം, കുടപ്പനക്കുന്ന,് തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതും ദര്‍ഘാസ്സിന് പുറത്ത് മരുന്നുകള്‍ വിതരണം നടത്തുന്നതിനുള്ള ദര്‍ഘാസ്സ് 2023-24 എന്ന് രേഖപ്പെടുത്തേണ്ടതുമാണ്. ദര്‍ഘാസ്സുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഇന്നു ( 28) രാവിലെ 11 മണി വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2732962, 9446806247 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Thursday, 12th December 2024
Leave a Reply