Sunday, 1st October 2023

കേരള കാര്‍ഷിക സര്‍വ്വകാലാശാല വിവിധ കോഴ്‌സുകളില്‍ ഗവേഷണ ബിരുദങ്ങളും സംയോജിത ബിരുദാനന്തര ബിരുദങ്ങളും, ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകള്‍ക്കും അഡ്മിഷന്‍ നല്‍കുന്നു. കുമരകത്ത് പുതുതായി ആരംഭിക്കുന്ന കാര്‍ഷിക കോളേജില്‍ നിന്ന് കാര്‍ഷിക ബിരുദവും സര്‍വ്വകലാശാലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് നാല്പതോളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും പഠിക്കാന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല ഇക്കൊല്ലം മുതല്‍ അവസരം ഒരുക്കുന്നുണ്ട്. ഓഫ് ലൈന്‍, ഓണ്‍ ലൈന്‍ രീതികളില്‍ നടക്കുന്ന വിവിധ കോഴ്‌സുകളുടെ പ്രോസ്പക്റ്റസ്, ഫീസ് ഘടന, സീറ്റുകളുടെ എണ്ണം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാനും അപേക്ഷകള്‍ സമര്‍പ്പിക്കാനും http://admnewpgm.kau.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 25/10/2023. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487- 2370051 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *