ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 28 ന് ലോക സ്പേ ദിനം ആചരിക്കുന്നു. ആലപ്പുഴ പഗോഡ റിസോർട്ടിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടി ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യാ രാജ് ഉദ്ഘാടനം നിർവ്വഹിക്കും. പരിപാടിയുടെ ഭാഗമായി ഐ വി എ കേരള ആലപ്പുഴ യൂണിറ്റും വേൾഡ് വൈഡ് വെറ്ററിനറി സർവീസസ് എന്ന സന്നദ്ധ സംഘടനയും ചേർന്ന് നായ്ക്കളുടേയും പൂച്ചകളുടേയും വന്ധ്യംകരണ ശസ്ത്രക്രിയ മാർഗ്ഗങ്ങൾ, അനസ്തീഷ്യ പ്രോട്ടോക്കോൾ എന്നീ വിഷയങ്ങളിൽ സെമിനാറും നടക്കും. വേൾഡ് വൈഡ് വെറ്ററിനറി സർവീസസ് ഊട്ടി ഡയറക്ടർ ഡോ. ഇല്ലോണ ഓട്ടർ , മണ്ണുത്തി വെറ്ററിനറി കോളേജിലെ മേജർ ഡോ. സുധീഷ് നായർ എന്നിവർ ക്ലാസുകൾ നയിക്കും.
Friday, 22nd September 2023
Leave a Reply