സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, തെരുവ് നായ ജനന നിയന്ത്രണങ്ങൾക്കായി വകുപ്പിന് കീഴിലുള്ള മുപ്പത് എ.ബി.സി സെന്ററുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. 340 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വന്ധ്യംകരണ പ്രവര്‍ത്തനങ്ങൾക്കായി ആറ് കോടിയോളം രൂപ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി മാറ്റിവെച്ചിട്ടുണ്ട്.കൂടുതൽ തദ്ദേസ്വയംഭരണ സ്ഥാപനങ്ങളോട് പദ്ധതി ഏറ്റെടുക്കുന്നതിനുള്ള നിര്‍ദ്ദേശം വകുപ്പ് നൽകിയിട്ടുണ്ട്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അനിമൽ ബര്‍ത്ത് കൺട്രോൾ (എ .ബി.സി) കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ടാകും പ്രവര്‍ത്തിക്കുക. നിലവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നായ്ക്കളെ വന്ധ്യംകരണം ചെയ്യാൻ അനിമൽ വെൽഫയര്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമില്ല.അതുകൊണ്ട് മൃഗസംരക്ഷണ വകുപ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് കൊണ്ട് കൂടുതൽ ഇടങ്ങളിലേക്ക് എ.ബി.സി കേന്ദ്രങ്ങൾ വ്യാപിപ്പിക്കാനാണ് തീരുമാനം.വന്ധ്യംകരണ കേന്ദ്രങ്ങൾ പ്രവര്‍ത്തിക്കാൻ ആവശ്യമായ തുക ത്രിതല പഞ്ചായത്തുകൾ വകയിരുത്തണം.കൂടാതെ എല്ലാ ജില്ലകളിലും വന്ധ്യംകരണ കേന്ദ്രങ്ങൾ തുടങ്ങാനും അതിനാവശ്യമായ സ്ഥലം,ജോലിക്കാര്‍,മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പ് വരുത്തി ഉടൻ പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള തുക ജില്ലാ പഞ്ചായത്തുകളോട് വകയിരുത്താൻ നിര്‍ദ്ദേശിച്ചതായി മൃഗസംരക്ഷണ,തദ്ദേശസ്വയംഭരണ,ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ സംയുക്തയോഗത്തിൽ തീരുമാനമായി. പദ്ധതി ഫലപ്രദമാക്കാനായി എല്ലാ എ.ബി .സി കേന്ദ്രങ്ങളിലും ഡോഗ് റൂൾ പ്രകാരം മോണിറ്ററിംഗ് സമിതിയും ഉണ്ടാകും.
Saturday, 7th September 2024
Leave a Reply