കാബേജില്‍ ഡയമണ്ട് ബാക്‌മോത്തിന്റെ ആക്രമണം കണ്ടുവരുന്നു. ഇവയുടെ പുഴുക്കള്‍ ഇലകളുടെ ഉപരിതലം കാര്‍ന്നു തിന്നുന്നതിന്റെ ഫലമായി ഇലകളില്‍ വെളുത്ത പാടുകള്‍ വീഴുന്നു. കടുത്ത കീടബാധയുളള അവസ്ഥയില്‍ ഇവ പൂര്‍ണമായും ഇലകള്‍ തിന്നു നശിപ്പിക്കുന്നു. രോഗത്തിന്റെ തുടക്കത്തില്‍ തന്നെ ബ്യുവേറിയ ബാസ്സിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ വൈകുന്നേരങ്ങളില്‍ കലക്കി തളിക്കുക. അല്ലെങ്കില്‍ ബാസില്ലസിന്റെ ഫോര്‍മുലേഷനുകള്‍ നിര്‍ദ്ദേശിച്ചിട്ടുളള തോത് പ്രകാരം തളിച്ചുകൊടുക്കുക. രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ ഫെയിം 1.5 മില്ലി 10 ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ കൊറാജെന്‍ 3 മില്ലി 10 ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിച്ചുകൊടുക്കുക.
Tuesday, 21st March 2023
Leave a Reply