റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) മോളിക്യുലാര്‍ ബയോളജി & ബയോടെക്‌നോളജി ടെക്‌നിക്‌സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. കോട്ടയത്തുള്ള എന്‍.ഐ.ആര്‍.റ്റി.-യില്‍ ജനുവരി 23-ന് ആരംഭിക്കുന്ന കോഴ്‌സിന്റെ കാലാവധി മൂന്നു മാസമാണ്. കോഴ്‌സില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പതിനഞ്ചായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ജീവശാസ്ത്രശാഖകളില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവര്‍, ഗവേഷകര്‍, മോളിക്യുലാര്‍ ബയോളജിയുമായോ ബയോടെക്‌നോളജിയുമായോ ബന്ധപ്പെട്ട മേഖലകളില്‍ ജോലികളില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുള്ളവര്‍ തുടങ്ങിയവര്‍ക്കെല്ലാം കോഴ്‌സില്‍ ചേരാം. എക്‌സ്ട്രാക്ഷന്‍ ഓഫ് ന്യൂക്ലിക് ആസിഡ്‌സ് (ഡി.എന്‍.എ., ആര്‍.എന്‍.എ.), ജീന്‍ ക്ലോണിങ്, ജീന്‍ സീക്വന്‍സിങ്, ജീന്‍ എക്‌സ്പ്രഷന്‍, ഡെവലപ്‌മെന്റ് ഓഫ് ട്രാന്‍സ്‌ജെനിക്ക്‌സ് എന്നിങ്ങനെ അവശ്യം വേണ്ട മോളിക്യുലാര്‍ ടെക്‌നിക്കുകളില്‍ പ്രായോഗികപരിചയം നല്‍കുക എന്നതും ഈ കോഴ്‌സിന്റെ ലക്ഷ്യങ്ങളില്‍ പെടുന്നു. കോഴ്‌സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 0481 2351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ training@rubberboard.org.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Monday, 29th May 2023
Leave a Reply