വെള്ളരി വര്‍ക്ഷവിളകളായ പാവല്‍, പടവലം, വെള്ളരി, തണ്ണിമത്തന്‍ തുടങ്ങിയവ കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങള്‍. ഇതിനായി കൃഷി സ്ഥലം നന്നായി തിളച്ച് കുമ്മായം ചേര്‍ത്ത് നിലമൊരുക്കി 15 ദിവസത്തിനു ശേഷം അടിവളം നല്‍കുക. തൈകള്‍ നടുന്നതിന് മുന്‍പായി ട്രൈക്കോഡര്‍മ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി മണ്ണില്‍ ചേര്‍ത്തു കൊടുക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കുന്നതിന് നല്ലതാണ്. വെള്ളരി വര്‍ക്ഷവിളകള്‍ പൂത്തു തുടങ്ങുന്നത് വരെ ആഴ്ചയില്‍ രണ്ട് തവണ നന നല്‍കണം. പൂത്തു തുടങ്ങിയാല്‍ ഒന്നിടവിട്ട ദിവസങ്ങളിലും നനയ്ക്കാന്‍ ശ്രദ്ധിക്കണം. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി പുതയിടയില്‍ നടത്തുകയും തൈകളെ വെയില്‍ നിന്നും സംരക്ഷിക്കുന്നതിനായി മറ നല്‍കുകയും ചെയ്യേണ്ടതാണ്.
Monday, 2nd October 2023
Leave a Reply