കല്‍പറ്റ- കൃഷി വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 16, 17, 18 തീയതികളില്‍ അമ്പലവയലില്‍ ഓര്‍ക്കിഡ് മേളയെന്ന് മേഖല കാര്‍ഷിക ഗവേശഷണ കേന്ദ്രം മേധാവി ഡോ.പി. രാജേന്ദ്രന്‍ പറഞ്ഞു. ഓര്‍ക്കിഡുകളുടെ ഔഷധഗുണവും പുഷ്പവിള പ്രാധാന്യവും എന്ന വിഷയത്തില്‍ ദേശീയ ശില്‍പശാലയും സമ്മേളനവും മേളയുടെ ഭാഗമാണ്.
സിക്കിമിലേതിനു സമാനമായ കാലാവസ്ഥയുള്ള വയനാട്ടില്‍ ഓര്‍ക്കിഡ് കൃഷിക്ക് അനന്തസാധ്യതകളാണ് ഉള്ളതെന്ന് ഡോ.രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഓര്‍ക്കിഡ് കൃഷിയും അനുബന്ധ വ്യവസായങ്ങളുമാണ് സിക്കിമിന്റെ വാര്‍ഷിക വരുമാനത്തില്‍ 70 ശതമാനവും സംഭാവന ചെയ്യുന്നത്. ഓര്‍ക്കിഡ് കൃഷിയുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുന്നതില്‍ 90 ശതമാനവും സ്ത്രീകളാണ്. അമ്പലവയലില്‍ ഓര്‍ക്കിഡ് മേളയില്‍ പങ്കെടുക്കുന്നതിനു സിക്കിമില്‍നിന്നു സംഘം എത്തുന്നുണ്ട്.
വയനാട്ടില്‍ ഓര്‍ക്കിഡ് കൃഷിക്ക് പ്രത്യേകം ഭൂമി കണ്ടത്തേണ്ടതില്ല. തോട്ടങ്ങളിലെ കാപ്പിച്ചെടികളിലും മരങ്ങളിലും ഓര്‍ക്കിഡ് കൃഷി ചെയ്യാം. ഓര്‍ക്കിഡ് പൂക്കളുടെ വിപണന സാധ്യതയും വലുതാണ്. മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഓര്‍ക്കിഡ് പൂക്കളുടെ വിപണന സാധ്യതയും വലുതാണ്. മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആയിരത്തില്‍പ്പരം ഓര്‍ക്കിഡുകളുടെ ശേഖരം ഉണ്ടെന്നും ഡോ. രാജേന്ദ്രന്‍ പറഞ്ഞു.
Leave a Reply