നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നെല്ലേരി, മഞ്ഞളം, ചേകാടി എന്നീ നിര്‍ത്തട സമിതിയുടെയും എം. എസ്. സ്വമാനിഥന്‍ ഗവേഷണ നിലയത്തിന്റെയും ആഭിമുഖ്യത്തില്‍ കൂണ് കൃഷി സെമിനാര്‍ സംഘടിപ്പിച്ചു.
എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയം സീനിയര്‍ സയന്റിസ്റ്റ് ഡോ. സ്മിത തങ്കപ്പന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫീസര്‍ എന്‍. ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സയന്റിസ്റ്റ് ജോസഫ് ജോണ്‍ വിഷയം അവതരിപ്പിച്ചു. സക്കീന പ്രായോഗിക പരിശീലനം നല്കി. ട്രെയ്നിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന് സ്വാഗതവും എം. കെ. ബിനീഷ് കൃതജ്ഞതയും രേഖപ്പെടുത്തി. ഹരിതകം ഇല്ലാത്തതും സസ്യങ്ങളുടെ ഗണത്തില്‍ വരുന്നതുമായ കൂണുകള്‍ രുചികരമായ ഭക്ഷണം എന്നതിലുപരി വളരെയേറെ പോഷക മൂല്യവും ഔഷധഗുണമുള്ളതുമാണെന്നും, വിത്തു നട്ട് 25 ദിവസത്തിനുള്ളില്‍ വിളവെടുക്കുന്ന ഏകകൃഷിയാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
Leave a Reply