സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം കുടപ്പനക്കുന്നിലുള്ള ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ജെസിബി ഉപയോഗിച്ച് നിലമൊരുക്കി തീറ്റപ്പുല്ല് നടുന്നതിന് ജെസിബി വാടകയ്ക്ക് നൽകുന്നതിനുളള ക്വട്ടേഷൻ വിളിക്കുന്നു. മുദ്രവെച്ച കവറിലാണ് ക്വട്ടേഷൻ അപേക്ഷകൾ നൽകേണ്ടത്. കവറിനു പുറത്ത് ” ജെസിബി-വാടക സംബന്ധിച്ച് ക്വട്ടേഷൻ-2022-2023” എന്ന് എഴുതി, അപേക്ഷകൾ സൂപ്രണ്ട്, ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ ഫെബ്രുവരി 28 ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയ്ക്ക് മുൻപ് അയക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഫാം പരിസരത്ത് വച്ച് ഏറ്റവു കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ആളിന്റെ പേരിൽ ക്വട്ടേഷൻ താൽക്കാലികമായി ഉറപ്പിക്കുന്നതായിരിക്കും . സര്‍ക്കാര്‍ ലേലങ്ങള്‍ക്കുളള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8129988434 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
Monday, 20th March 2023
Leave a Reply