Monday, 19th January 2026

ഏലം: അഴുകല്‍ രോഗത്തെ പ്രതിരോധിക്കാന്‍ ബോര്‍ഡോമിശ്രിതം 500-1000 മില്ലി ഒരു മൂടിന് എന്ന തോതില്‍ തളിക്കണം. നിലവിലുള്ള തോട്ടങ്ങളില്‍ നിന്നും ഉണങ്ങിയതും പഴകിയതുമായ തണ്ടുകളും പൂങ്കുലകളും നീക്കം ചെയ്യുക. കൂടാതെ വാര്‍ചയ്ക്കാവശ്യമായ ചാലുകള്‍ വൃത്തിയാക്കുകയും ആകാം. തണ്ട് പൂക്കുല തുരപ്പനെതിരെ ജാഗ്രത പാലിക്കുക. കടചീയല്‍ രോഗത്തെ ചെറുക്കുവാന്‍ ട്രൈക്കോഡര്‍മ, സ്വീഡോമോണാസ് കള്‍ചറുകള്‍ ഉപയോഗിക്കുക.

കാപ്പി : ഒരു ഹെക്ടറിലേക്ക് 85 കിലോഗ്രാം യൂറിയ, 150 കിലോഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 66 കിലോഗ്രാം പൊട്ടാഷ്, തുടങ്ങിയ രാസവളങ്ങളും ചേര്‍ത്തുകൊടുക്കണം. മണ്ണിലെ പുളിരസം ക്രമീകരിക്കാന്‍ കുമ്മായം ചേര്‍ത്തുകൊടുക്കാവുന്നതാണ്. അന്തരീക്ഷ ആര്‍ദ്രത കൂടുതലായതിനാല്‍ റസ്റ്റ് രോഗം വരാനുള്ള സാധ്യതയുണ്ട്. രോഗത്തെ പ്രതിരോധിക്കാന്‍ 0.5% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുക.

തെങ്ങ് കൂമ്പ് ചീയല്‍- മാങ്കോസേബ് നിറച്ച സുഷിരങ്ങള്‍ ഇട്ട ചെറു പോളിത്തീന്‍ പാക്കറ്റുകള്‍ (2 ഗ്രാം) തയ്യാറാക്കുക. തെങ്ങിന്റെ മണ്ട വൃത്തിയാക്കിയ ശേഷം മുന്‍കരുതലായി ഇങ്ങനെയുള്ള 3 പാക്കറ്റ് വീതം ഓരോ തെങ്ങിന്റേയും കൂമ്പിനു ചുറ്റും കവിളില്‍ വയ്ക്കുക. മഴ പെയ്യുമ്പോള്‍ മരുന്നു കുറേശ്ശേയായി ഒലിച്ച് ഇറങ്ങുന്നതു വഴി ഈ രോഗം ഒരു പരിധി വരെ നിയന്ത്രിക്കപ്പെടും അല്ലെങ്കില്‍ വൃത്തിയാക്കിയ ശേഷം തെങ്ങിന്റെ മണ്ടയിലു കൂമ്പിലും ഒരു ശതമാനം വീതം ബോര്‍ഡോമിശ്രിതം തളിക്കുക.

കുരുമുളക് ചീച്ചല്‍ രോഗം- മുന്‍കരുതലായി ട്രൈക്കോഡര്‍മ സമ്പുഷ്ടമാക്കിയ വേപ്പിന്‍ പിണ്ണാക്ക് ചാണകമിശ്രിതം 150 ഗ്രാം വീതം തടത്തില്‍ വിതറി മണ്ണുമായി ചേര്‍ത്ത് ഇളക്കുക. രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ അക്കോമന്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തിന് എന്ന തോതില്‍ കലര്‍ത്തി ഇലകളിലും തണ്ടിലും തളിക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *