Wednesday, 7th December 2022
സി.വി.ഷിബു
      പ്രൊഫഷണലുകളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷി ക്കാന്‍ സംസ്ഥാന കര്‍ഷകക്ഷേമ കാര്‍ഷിക വികസനവകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരികയാണ്. ഉല്‍പാദന വര്‍ദ്ധനവ്, തരിശുഭൂമിയില്‍ കൃഷി യിറക്കല്‍, ഭക്ഷ്യഭദ്രത തുടങ്ങിയ വയ്ക്ക് ഊന്നല്‍ നല്‍കിയുള്ള താണ് പുതിയ പദ്ധതികള്‍. ലോകത്ത് ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വ്യവസായം ഫുഡ് ഇന്‍ഡസ്ട്രിയാണ്. ഇത് തിരിച്ചറിഞ്ഞ് ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദന സാധ്യതകളാണ് കേരളം ശ്രദ്ധയൂന്നുന്നത്. കാര്‍ഷികവിളകളുടെ വില ഇടിഞ്ഞാലും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ വില ഇടിയാറില്ല. ഇത് തിരിച്ചറിഞ്ഞ് കര്‍ഷകനെ ഉല്‍പാദകനാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളിലൂടെ കാര്‍ഷിക മേഖലയെ ലാഭകരമാക്കാന്‍ ശ്രമം നടത്തുന്നത്.
     2025 ആകുമ്പോഴേക്കും കര്‍ഷകന്റെ വരുമാനം ഇരട്ടിയാകും. കാര്‍ഷിക വിഭവങ്ങള്‍ക്ക് സ്ഥായിയായ വില ഉറപ്പാക്കും. ഇതിനായി അഗ്രോപാര്‍ക്കില്‍ ബനാനയും തേനും സംസ്‌ക്കരിക്കുന്നതിന് ഒരു പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മൂന്നാമതായി തേങ്ങയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. പുതുതലമുറയെ കൃഷിയിലേക്ക് കൊണ്ടുവരുവാനും വാല്യു അഡിഷന്‍ മേഖലയിലേക്ക് യുവ ജനങ്ങളെ ആകര്‍ഷിക്കാനും വ്യവസായങ്ങളും ആരംഭിച്ച് അവരെ സംരംഭകരായി മാറ്റുന്ന തിനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. പുതിയ തലമുറയെ ആകര്‍ഷിക്കാ നുള്ള പ്രധാന ഉപാധിയാണ് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍.
പത്തു വര്‍ഷത്തെ സാമ്പത്തിക സ്ഥിതി മുന്നില്‍കണ്ട് സൂക്ഷ്മ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സുഗന്ധവ്യഞ്ജന മേഖലയിലും തളര്‍ച്ച അനുഭവപ്പെടുന്ന കാലമാണിത്. ഓരോ വിളയായി നശിച്ചു കൊണ്ടിരിക്കുകയാണ്. ഉല്‍പാദന ക്ഷമതയില്‍ കേരളം പിന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. സാങ്കേതിക സഹായങ്ങളുടെ അഭാവവും ഗവേഷണത്തിന്റെ കുറവും ഇന്ന് കാര്‍ഷിക മേഖല നേരിടുന്നുണ്ട് എന്നുള്ളത് ശരിതന്നെയാണ്. എല്ലാ വീഴ്ചകളും പരിഹരിക്കാന്‍ ശ്രമിക്കുകയാണ്.
 നീരയുടെ കാര്യത്തില്‍ പോലും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോ ധിക്കും. നാളികേരത്തിന്റെ കാര്യ ത്തില്‍ പത്തു വര്‍ഷത്തേക്കുള്ള ഒരു മിഷന്‍ ആണ് ഉദ്ദേശിക്കുന്നത്. 2018 മുതല്‍ 2028 വരെയുള്ള പദ്ധതികള്‍ക്കായി ഒരു റോഡ് മാപ്പ് തയ്യാറാക്കികഴിഞ്ഞു. നല്ല തെങ്ങി ന്‍തൈ ഉല്‍പാദിപ്പിക്കാന്‍ മൂന്ന് വര്‍ഷമെങ്കിലുമെടുക്കും എന്ന് സി.പി.സി.ആര്‍.ഐ. പറയുന്നു. നാളികേരത്തിന്റെ ഉല്‍പാദനത്തി ന്റെ രണ്ട് ശതമാനം പോലും മൂല്യ വര്‍ദ്ധിത ഉല്‍പന്നം ആകുന്നില്ല. 2028 ആകുമ്പോഴേക്കും നിലവിലു ള്ള നാളികേരത്തിന്റെ 30 ശതമാന മെങ്കിലും മൂല്യവര്‍ദ്ധിത ഉല്‍പന്ന മായി മാറണം. ഇതാണ് ലക്ഷ്യം.
നെല്‍കൃഷി വികസനം
22000 ഹെക്ടര്‍ സ്ഥലത്ത് പുതിയതായി നെല്‍കൃഷി ആരം ഭിക്കാന്‍ സാധിച്ചിട്ടുണ്ട്. നാടന്‍ വിത്തുകളെ സംരക്ഷിക്കുന്നതിന് നടപടി തുടങ്ങിക്കഴിഞ്ഞു. ഒരുപ്പൂ കൃഷി ഇരിപ്പൂ കൃഷി ആക്കുന്നതിനും ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനും കൃത്യമായി ഇടപെടലുണ്ടാകണം. ഉല്‍പാദനം കൂടിയവ തീരെ കുറഞ്ഞവ, മീഡിയം തലത്തില്‍ ഉല്‍പാദനം ലഭിക്കു ന്നവ എന്നിങ്ങനെ വേര്‍തിരിച്ച് കൃഷിയിറക്കുന്നുണ്ട്. പുതിയ മൂന്നിനം നെല്‍വിത്തിനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത് കര്‍ഷകര്‍ക്ക് നല്‍കാനായി തയ്യാറായിക്കഴി ഞ്ഞു. മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ജലം സംരക്ഷിക്കുന്ന കൂടുതല്‍ വിളവുണ്ടാകുന്ന വിത്താ ണ് കര്‍ഷകര്‍ സ്വീകരിക്കേണ്ടത്. ഇത്തരം വിത്തുകള്‍ വികസിപ്പി ക്കാന്‍ ശാസ്ത്രജ്ഞര്‍ തയ്യാറാകണം. പ്രകൃതിയെ സംരക്ഷിക്കണം. മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കണം. മണ്ണിനെ സംര ക്ഷിക്കണം. തലമുറകളെ പരിപോ ഷിപ്പിക്കുന്നതായിരിക്കണം ഇവ. ഇതിനായി ഒരു ഇക്കോളജിക്കല്‍ എഞ്ചിനിയറിംഗ് കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കാന്‍ കഴിയണം. കര്‍ഷകന്റെ കൃഷി ശാസ്ത്രം ശാസ്ത്രജ്ഞര്‍ മറച്ചു വെക്കാന്‍ പാടില്ല. കൃഷിക്കാര്‍ക്ക് വേണ്ടിയാണ് ഗവേഷണങ്ങള്‍ ഉണ്ടാവേണ്ടത്. ഗവേഷണത്തിന് വേണ്ടിയുള്ള ഗവേഷണമാവരുത്. അവനവന്റെ ഭക്ഷണം ഉല്‍പാദി പ്പിക്കാന്‍ പഠിക്കാത്ത ആളുകള്‍ കൃഷി പഠിപ്പിക്കാന്‍ യോഗ്യനായ ആളല്ല. അതുകൊണ്ട് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം സ്വയം കൃഷി ചെയ്ത് ശീലി ക്കണം.
സുജലം സുഫലം എന്ന പദ്ധതിപ്രകാരം 7000 ഹെക്ടര്‍ സ്ഥലത്ത് കരനെല്ല് കൃഷി ചെയ്തു. പട്ടാമ്പിയില്‍ ഇപ്പോള്‍ 800 ഇനത്തിലുള്ള നെല്ലിനങ്ങളുടെ ജീന്‍ ബാങ്ക് ഉണ്ട്. പരമ്പരാഗത നെല്ലിനങ്ങളുടെ ശേഖരം 85 ഇനങ്ങള്‍ കണ്ണൂര്‍ ജില്ലയിലും, 108 ഇനം വയനാട് ജില്ലയിലെ അമ്പലവയലിലും കൃഷിചെയ്ത് സംരക്ഷിച്ചുവരുന്നുണ്ട്. ആദിവാസി ജനവിഭാഗങ്ങള്‍ നല്ല നെല്‍ വിത്ത് സംരക്ഷകരാണ്. ഇവര്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞു. ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ അമ്പലവയലില്‍ കൊയ്ത്തുല്‍സവത്തിന് ശേഷം വിത്തുല്‍സവം നടത്താനും പരിപാടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഏജന്‍സിക്കും വിത്ത് ശേഖരം കൊടുക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ തലത്തിലായിരിക്കണം വിത്ത് ശേഖരണവും വിതരണവും നടത്തേണ്ടത്. ഇതിനായി മൂന്ന് കോടി രൂപ സര്‍ക്കാര്‍ നീക്കി വെച്ചുകഴിഞ്ഞു.
ആറര ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് ഇപ്പോഴത്തെ ഉല്‍പാദനം ഇത് ഒന്‍പത് ലക്ഷം മെട്രിക് ടണ്ണായി വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ജിയോ രജിസ്‌ട്രേഷന്‍
ഓരോ ജില്ലയിലും പാരമ്പ ര്യവും പൈതൃകവുമായി കര്‍ഷകര്‍ കൃഷിചെയ്തുവരുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ജിയോ രജിസ്‌ട്രേഷന്‍ ലഭ്യമാക്കുന്നതിന് കൃഷിവകുപ്പ് നേതൃത്വം നല്‍കു കയാണ്. കേരളത്തിന്റെ തനതായ വിളകളെ സംരക്ഷിക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഓണാട്ടുകര എള്ള്, വട്ടവരയിലെ ഗാര്‍ളി, ചെങ്ങാലിക്കോടന്‍, കൊടു ങ്ങല്ലൂരിലെ പൊട്ടുവെള്ളരി, മറയൂര്‍ ശര്‍ക്കര, അട്ടപ്പാടിയിലെ അവര തുടങ്ങി വിവിധ ഇനങ്ങ ള്‍ക്ക് ഇപ്പോള്‍തന്നെ ഭൗമസൂചിക രജിസ്‌ട്രേഷന്‍ ലഭ്യമാക്കി കഴിഞ്ഞു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായാണ് ഈ ഭൗമ സൂചിക രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്തുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭൗമ സൂചിക രജിസ്‌ട്രേഷന്‍ കേരളത്തിലാണ്.
എന്തുകൊണ്ട് കര്‍ഷകര്‍ അംഗീകരിക്കപ്പെടുന്നില്ല?
നാടിന്റെ നട്ടെല്ല് കര്‍ഷകനാണ്. എന്നാല്‍ കര്‍ഷകനെ അംഗീകരി ക്കാന്‍ അധികാരികള്‍ ഇന്നും തയ്യാറാകുന്നില്ല. എന്തുകൊണ്ട് ഒരു കര്‍ഷകന് പത്മശ്രീ നല്‍കു ന്നില്ല എന്നുള്ളത് ഒരു ചോദ്യ ചിഹ്നമായി ഇന്നും അവശേഷി ക്കുകയാണ്. ഇക്കഴിഞ്ഞവര്‍ഷം കര്‍ഷകരെ പരിഗണിക്കണമെ ന്നാവശ്യപ്പെട്ട് രണ്ടുമൂന്ന് കര്‍ഷക രുടെ പേര് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചെ ങ്കിലും ഫലമുണ്ടായില്ല. ഒരു കൃഷിക്കാരനെ പത്മശ്രീ നല്‍കി രാജ്യം അംഗീകരിക്കുന്നത് ഇവിടുത്തെ കര്‍ഷകജനത കാത്തിരി ക്കുകയാണ്. ഞാനൊരു കര്‍ഷക നാണെന്ന് അവര്‍ക്ക് തലയുയര്‍ ത്തിപറയാന്‍ ഇത്തരം പുരസ്‌കാരങ്ങളും അംഗീകാരങ്ങളും സഹാ യിക്കും. വലിയ സ്വപ്നങ്ങള്‍ക്ക് ചെറിയ ചിറക് മുളപ്പിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ 20 മാസംകൊണ്ട് കഴിഞ്ഞിട്ടുള്ളത്. കൃഷിവകുപ്പില്‍ പത്ത് വിമര്‍ശന ത്തേക്കാള്‍ ഒരു പ്രോത്സാഹന ത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ട് കാര്‍ഷികമേഖലയില്‍ പ്രതിബദ്ധ തയോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ഞാന്‍ മുഖവില യ്‌ക്കെടുക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുതകുന്ന പ്രോത്സാഹനം കൃഷി ഉദ്യോഗസ്ഥ ര്‍ക്കും കര്‍ഷകര്‍ക്കും നല്‍കുക എന്നുള്ളതാണ് എന്റെ നയം.
കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് സിക്കിം മാതൃക എങ്ങനെ അനുവര്‍ത്തിക്കാന്‍ പറ്റുമെന്ന് ചര്‍ച്ച ചെയ്ത് വരികയാണ്.
വി.എഫ്.പി.സി.കെ. ശാക്തീകരിക്കാന്‍ നീക്കം
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വെജിറ്റബിള്‍ & ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ ഫോര്‍ കേരള എന്ന സ്ഥാപ നത്തെ കൂടുതല്‍ ശാക്തീകരി ക്കാന്‍ നടപടി നടത്തിക്കഴിഞ്ഞു. കേരളത്തില്‍ വാണിജ്യാടി സ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്നുണ്ടെങ്കിലും പച്ചക്കറി ഉല്‍പാദനത്തില്‍ ഇപ്പോഴും സ്വയംപര്യാപ്തതയില്ല. ഇതിന് പരിഹാരം കാണാനായി വെജിറ്റ ബിള്‍ & ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ കേരളം രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതി പ്രകാരം ഹൈടെക് പ്ലഗ് നേഴ്‌സറി എന്ന പദ്ധതി ആരംഭിക്കുന്നു. ഇന്ത്യയിലെ തന്നെ സര്‍ക്കാര്‍ മേഖലയിലെ ഹൈടെക് നേഴ്‌സ റികളില്‍ രണ്ടാമത്തേതും കേരള ത്തിലെ ആദ്യത്തേതുമായ സംരം ഭമാണിത്. എറണാകുളം ജില്ലയി ലെ മൂവാറ്റുപുഴ നടുക്കരയിലാണ് 4.09 ഏക്കറില്‍ 11.35 കോടി രൂപ ചെലവില്‍ ഹൈടെക് പച്ചക്കറി തൈ ഉല്‍പാദന കേന്ദ്രം ആരംഭി ക്കുന്നത്. പ്രതിവര്‍ഷം രണ്ട് കോടി ഹൈബ്രീഡ് പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള താണ് ഈ യൂണിറ്റ്.
വി.എഫ്.പി.സി.കെയിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികള്‍ ശേഖരി ക്കുന്നതിനും തളിര്‍ എന്ന ബ്രാന്റി ല്‍ വിപണനം ചെയ്യുന്നതിനുമായി ബ്രാന്റഡ് റീട്ടെയില്‍ ഔട്ട്‌ലെറ്റു കള്‍ സ്ഥാപിക്കുന്നതിനുള്ള നട പടികള്‍ പൂര്‍ത്തിയായിവരുന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര യില്‍ ബ്രാന്റഡ് റീട്ടെയ്ല്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചുകഴിഞ്ഞു.
പത്ത് മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള പ്രീകൂളിംഗ് യൂണിറ്റ്, 20 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ഒരു ശീതീകൃത അറ, ആറ് വാഷിംഗ് ടാങ്കുകള്‍, ഓട്ടോമാറ്റിക് കണ്‍വെയര്‍ യൂണിറ്റ്, ഗുണപരിശോധനാ ലബോറട്ടറി എന്നിവയടങ്ങിയ ഒരു പായ്ക്ക് ഹൗസ് തൃശൂര്‍ ജില്ലയില്‍ നിര്‍മ്മാ ണം പൂര്‍ത്തിയായി വരികയാണ്. കോട്ടയം ജില്ലയില്‍ പാറത്തോട് ബനാന ഡ്രൈയിംഗ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. ഇവിടെനിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ തളിര്‍ ബ്രാന്റഡ് വിപണനകേന്ദ്ര ത്തിലൂടെ വില്‍ക്കും.
കര്‍ഷകരില്‍ നിന്ന് സംഭരി ക്കുന്ന നാടന്‍ പച്ചക്കറികള്‍ പാചകത്തിന് എളുപ്പമാകും വിധം കഴുകി വൃത്തിയാക്കി അരിഞ്ഞ് പായ്ക്കറ്റുകളിലാക്കി നല്‍കുന്ന കട്ട് വെജിറ്റബിള്‍ പദ്ധതി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ട്.
കാര്‍ഷികമേഖലയില്‍ ഉണര്‍വ്വ്
കേരളത്തില്‍ അഗ്രോപാര്‍ക്കുകള്‍ ആരംഭിച്ച് തേങ്ങ, പച്ചക്കറി കള്‍, വാഴയ്ക്ക, അരി എന്നിവയുടെ ഉല്‍പാദനത്തിനുള്ള വര്‍ദ്ധ നവാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക കാര്‍ഷിക മേഖലക ള്‍ നിലവില്‍ വരികയാണ്. അതാത് സ്ഥലങ്ങളില്‍ കൂടുതല്‍ ഉല്‍പ ന്നങ്ങള്‍ ഉല്‍പാദിപ്പിക്കാ നാണ് ലക്ഷ്യമിടുന്നത്. 10 ലക്ഷം ടണ്‍ തേങ്ങാപാല്‍ (ജൈവപാല്‍) ഇന്ന് ദേശീയതലത്തില്‍ ആവശ്യ മാണ്. എന്നാല്‍ ഈ പാല്‍ ഇന്നിവിടെ ലഭിക്കുന്നില്ല. ജൈവ കൃഷി കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന തിലൂടെ ഇത് വ്യാപി പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 2008ലെ ജൈവ കാര്‍ഷിക നയ ത്തിനനുസൃതമായി സ്വയം പര്യാപ്തതയ്ക്കായി ഫയലില്‍ നിന്ന് വയലിലേക്ക് എന്ന പദ്ധതി നടപ്പിലാക്കുകയാണ്. സമയബ ന്ധിതമായി എല്ലാ പദ്ധതികളും നടപ്പിലാവണം. കര്‍ഷകരാവണം കൃഷിയുടെ അംബാസിഡര്‍മാര്‍. ഞാന്‍ കര്‍ഷക കുടുംബത്തില്‍ നിന്ന് വരുന്നതാണെന്ന് പറയാന്‍ അവര്‍ക്ക് അഭിമാനമുണ്ടാവണം. ചക്ക, വാഴപ്പഴം തുടങ്ങിയവയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങ ളുടെ സാധ്യതകള്‍ പരമാവധി യുവതലമുറ പ്രയോജനപ്പെടു ത്തണം.
കര്‍ഷകരുടെ സ്റ്റാറ്റസ് ഉയര്‍ത്തി കൃഷിക്കാരെ സമൂഹത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കാനുള്ള ശാക്തീകരണ മാണ് നടന്നുകൊണ്ടിരിക്കുന്നത്. പഴവര്‍ഗ്ഗങ്ങളിലേക്കും പച്ചക്കറികളിലേക്കും ശ്രദ്ധയൂന്നേണ്ട സമയ മാണിത്.

Leave a Reply

Leave a Reply

Your email address will not be published.