ക്ഷീരവികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി യൂണിറ്റിന്റെയും വടവാതൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ പാല് ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഒരു പാല് ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി ഇന്ന് (സെപ്റ്റംബര്‍ 23 ശനിയാഴ്ച) രാവിലെ 9. 30ന് ക്ഷീര വ്യവസായ സഹകരണ സംഘത്തില്‍ വച്ച് സംഘടിപ്പിക്കുന്നു. ഈ പരിപാടിയിലൂടെ ക്ഷീര കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാലിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്കുന്നു. ശുദ്ധമായ പാല് ഉല്പാദനത്തിന് ക്ഷീരകര്‍ഷകര്‍ അറിയേണ്ടത്, പാല് വില നിര്‍ണയവും പശു പരിപാലനത്തിലെ ശാസ്ത്രീയതയും, ക്ഷീരവികസന വകുപ്പും പദ്ധതികളും എന്നീ വിഷയത്തിലാണ് ക്ലാസുകള്‍ നടത്തുന്നത്.
Thursday, 12th December 2024
Leave a Reply