സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പാല്‍ പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ക്ഷീര സംഗമം പടവ് 2022-23 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ക്ഷീര സഹകരണ സംഘങ്ങളിലൂടെ പാല്‍ ഉല്‍പ്പാദനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് കൈവരിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. പ്രതിദിനം ആവശ്യമായ 82 ലക്ഷം ലിറ്റര്‍ പാല്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്്. സംസ്ഥാനത്തെ 64000ത്തോളം വരുന്ന അതിദാരിദ്ര്യം നേരിടുന്നവരെ മുന്‍പന്തിയിലെത്തിക്കാന്‍ ക്ഷീരോല്‍പ്പാദന മേഖല വഴി സാധിക്കുമെന്നും ഇതില്‍ ക്ഷീര വികസന വകുപ്പിന് വലിയ പങ്ക് വഹിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മികച്ച ക്ഷീരസഹകാരി അവാര്‍ഡ് നേടിയ സജു എ എസ് , മികച്ച ക്ഷീരസംഘത്തിനുള്ള ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് അര്‍ഹരായ മാനന്തവാടി ക്ഷീരോല്‍പ്പാദക സംഘം, ഡിജിറ്റല്‍ ഇന്ത്യ അവാര്‍ഡ് നേടിയ ക്ഷീരവികസന വകുപ്പ് ഐ ടി വിഭാഗം എന്നിവയ്ക്കുള്ള ആദരം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട അച്ചടി-ദൃശ്യമാധ്യമ വിഭാഗത്തിലെ അവാര്‍ഡ് വിതരണം മന്ത്രിമാരായ കെ രാജനും പി പ്രാസാദും ചേര്‍ന്ന് നിര്‍വ്വഹിച്ചു. വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ഉറപ്പാക്കുന്നതിനായി ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കൂടുതല്‍ വിപുലമാക്കുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മികച്ച രീതിയിലുള്ള മുന്നേറ്റ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന ക്ഷീരമേഖല കാഴ്ച്ചവയ്ക്കുന്നതെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങളുടെ ഉപജീവനമാര്‍ഗമായ ക്ഷീര മേഖലയെ ശക്തിപ്പെടുത്തി സ്വയം പര്യാപ്തമാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പാല്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണി സാധ്യതകള്‍ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു.
Tuesday, 17th June 2025
Leave a Reply