മൃഗസംരക്ഷണ മേഖലയിലെ 2021-22 വർഷത്തെ തൃശൂർ ജില്ലാതല കർഷക അവാർഡുകൾ വിതരണം ചെയ്തു. ജില്ലയിലെ മികച്ച ക്ഷീരകർഷകനായി സജീഷ് കെ എസ്, മികച്ച സമ്മിശ്ര കർഷകനായി മാത്യൂസ് വർഗീസ് മികച്ച മൃഗക്ഷേമ പ്രവർത്തക ആയി തെരഞ്ഞെടുക്കപ്പെട്ട സുനിത എം എന്നിവർക്കാണ് അവാർഡുകൾ വിതരണം ചെയ്തത് . ചടങ്ങിനൊടനുബന്ധിച്ച് മൃഗക്ഷേമ സെമിനാറും നടന്നു. പറവട്ടാനിയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ വച്ച് തൃശൂർ ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ ടീച്ചറുടെ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി കെ ഡേവിസ് മാസ്റ്ററാണ് അവാർഡുകൾ നൽകിയത്.ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.ഒ ജി സൂരജ പദ്ധതി വിശദീകരണം നടത്തി. ഡോ ലത മേനോൻ
ചീഫ് വെറ്ററിനറി ഓഫിസർ സ്വാഗതം പറഞ്ഞു. യോഗത്തിൽ ഡോ ഫ്രാൻസിസ് ബാസ്ടിൻ ഡോ സുരേഷ് പി ഡീ ഡോ ഷിബു എ വി എന്നിവർ സംസാരിച്ചു. വെറ്ററിനറി കോളജിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ ദീപു എം ടി സമ്പൂർണ കാലിത്തീറ്റ നിർമ്മാണം സാധ്യതകൾ എന്ന വിഷയത്തെ കുറിച്ച് കർഷകർക്ക് ക്ലാസ്സ് എടുത്തു.
Leave a Reply