Thursday, 12th December 2024

അന്താരാഷ്ട്ര ചെറു ധാന്യ (മില്ലറ്റ് ) വര്‍ഷാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് 13 മുതല്‍ 18 വരെ തിരുവനന്തപുരം, പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ ഗവേഷണ സ്ഥാപനമായ CSIR-NIISTല്‍ മില്ലറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഈ പരിപാടിയുടെ ഭാഗമായി മില്ലറ്റ് ഭക്ഷ്യോല്‍പന്നങ്ങളുടെ 60-ല്‍ പരം സ്റ്റാളുകളുടെ പ്രദര്‍ശനവും വില്പനയും ഒരുക്കിയിരിക്കുന്നു. ഈ അവസരത്തില്‍ മില്ലറ്റ് കൃഷി രീതികളെപ്പറ്റിയും തൊഴില്‍ സാധ്യതകളെപ്പറ്റിയും വിദഗ്ധരുടെ അവബോധ ക്ലാസുകള്‍ മില്ലറ്റ് ഭക്ഷ്യോപ്പന്നങ്ങളുടെ പ്രദര്‍ശനം, വില്പന, മില്ലറ്റ് വിത്ത് വിതരണം എന്നിവയും സംഘടിപ്പിച്ചിരിക്കുന്നു. കൂടാതെ മാര്‍ച്ച് 13-ആം തീയതി രാവിലെ 10:30 മുതല്‍ വൈകുന്നേരം 3 മണി വരെ കര്‍ഷകസംഗമവും നടക്കുന്നു. കര്‍ഷക സംഗമത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 9846777133, 9847032159, 9496100937 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *