Thursday, 12th December 2024

കുരുമുളക് നഴ്‌സറി തയ്യാറാക്കുന്നതിന് ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ ചെന്തലകള്‍ മുറിച്ചെടുത്ത് നടാം. ഇതിനായി, മണ്ണ്, മണല്‍, കാലിവളം എന്നിവ 1:1:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത് പൊളിത്തീന്‍ കൂടുകള്‍ നിറയ്ക്കാം. 18 ഃ 12 സെന്റിമീറ്റര്‍ വലുപ്പമുള്ള കവറുകളില്‍ 15-20 തുളകള്‍ ഇട്ടുകൊടുക്കുക. ചെന്തലകളുടെ അഗ്രഭാഗത്തു നിന്നും കടഭാഗത്തു നിന്നും കുറച്ച് ഭാഗം മുറിച്ചുമാറ്റി 2 മുട്ടുകളുള്ള കഷണങ്ങളാക്കാം.. ഇലകളുടെ കുറ്റി മാത്രം നിര്‍ത്തി, ഒരു കവറില്‍ 3 മുതല്‍ 4 കമ്പുകള്‍ വരെ നടാം.ഉടന്‍ തന്നെ തണല്‍ നല്‍കുകയും പുതയിടുകയും അല്പം നനയ്ക്കുകയും ചെയ്യുക. 3 മാസമാകുമ്പോള്‍ മാറ്റി നടാവുന്നതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *