Tuesday, 14th May 2024

കൊക്കോ ഡേ പരിപാടി

Published on :

വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ 2024 ഫെബ്രുവരി 19-ാം തിയതി രാവിലെ 10 മണിക്ക് കേരള കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ വിഭാഗം മേധാവിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ‘കൊക്കോ ഡേ’ പരിപാടി തൃശൂര്‍ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയുന്നതാണ്. ഇതോടനുബന്ധിച്ച് കൊക്കോ വിളയുടെ പ്രദര്‍ശനവും, കൊക്കോ കൃഷിയുടെ സാദ്ധ്യത, ബന്ധപ്പെടുത്തിയുള്ള ശാസ്ത്രീയകൃഷിയും പരിപാലനവും, കീടരോഗ നിയന്ത്രണം, സംസ്‌ക്കരണം …

കേരസുരക്ഷാ ഇന്‍ഷുറന്‍സിന് അപേക്ഷ ക്ഷണിച്ചു.

Published on :

നാളികേര വികസന ബോര്‍ഡ് തെങ്ങ് കയറ്റ തൊഴിലാളികള്‍ക്കായി കേരസുരക്ഷാ ഇന്‍ഷുറന്‍സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കോഴിക്കോട് ജില്ലാ കളക്ടറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് & ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ലഭ്യമാണ്. ഒരു വര്‍ഷത്തേക്ക് 94/- രൂപ അടവില്‍ അഞ്ചു ലക്ഷം രൂപയാണ് മരണാനന്തര സഹായം. രണ്ടര ലക്ഷം രൂപ അപകടത്തിലെ പൂര്‍ണ്ണ വൈകല്യങ്ങള്‍ക്കും …

എ ഹെല്‍പ്പ് പദ്ധതി

Published on :

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് എ ഹെല്‍പ്പ്. ഈ പദ്ധതിയിലൂടെ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരുടെ വീട്ടുപടിക്കലെത്തിക്കുന്നതിനും വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. പദ്ധതി പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ ചികിത്സാ മാര്‍ക്ഷങ്ങളും വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ കര്‍മ്മസേനയായി ഇവര്‍ പ്രവര്‍ത്തിക്കും. മൃഗാരോഗ്യ സംരക്ഷണം, തീറ്റ പരിപാലനം, …

അപേക്ഷകള്‍ ക്ഷണിക്കുന്നു

Published on :

കഴക്കൂട്ടം ബയോടെക്‌നോളജി ആന്‍ഡ് മോഡല്‍ ഫ്‌ലോറികള്‍ച്ചര്‍ സെന്‍്‌റര്‍ നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള പ്ലാന്‍്‌റ് ടിഷ്യുകള്‍ച്ചര്‍ ടെക്‌നിഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് 01.04.2024 തീയതിയില്‍ 35 വയസ്സില്‍ താഴെ പ്രായമുള്ള അഗ്രികള്‍ച്ചര്‍/ ബയോളജി/ ബോട്ടണി വിഷയങ്ങളോടെ പ്ലസ് ടു/ വി.എച്.എസ്.ഇ പാസായിട്ടുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഈ കോഴ്‌സില്‍ തൊഴില്‍ സാധ്യതയുള്ള/ സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന …