കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഇന്‍സ്ട്രക്ഷണല്‍ ഫാം, വെള്ളാനിക്കരയില്‍ പുതുതായി നിര്‍മ്മിച്ച ഫാം ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം (2024 ഫെബ്രുവരി 19ന്) രാവിലെ 9.30 മണിക്ക് സംസ്ഥാന റവന്യൂഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി.അശോക് ഐഎഎസ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഫാമില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ഇന്‍ഫര്‍മേറ്റീവ് …
കാര്‍ഡമം രജിസ്‌ട്രേഷന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള കാലയളവ് 2024 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു.
Published on :ഇടുക്കി, വയനാട് ജില്ലകളിലെ ഏലം കര്‍ഷകര്‍ക്ക് കാര്‍ഡമം രജിസ്‌ട്രേഷന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള കാലയളവ് 2024 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. കാര്‍ഡമം രജിസ്‌ട്രേഷന്‍ ആവശ്യമുള്ളവര്‍ നിശ്ചിതഫാമില്‍ അപേക്ഷയും, ആധാര്‍, കരം അടച്ച രസീത്, ആധാരം എന്നിവയുടെ കോപ്പിയുമായി വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.…
കോഴി വളം വില്‍പ്പനയ്ക്ക്
Published on :കൊല്ലം ജില്ലയിലെ ആയൂര്‍ തോട്ടത്തറ ഹാച്ചറി കോംപ്ലക്‌സില്‍ മൂന്ന് രൂപയ്ക്ക് കോഴി വളം വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0475 2292899 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക…
റബ്ബര്‍ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) : ഏകദിനപരിശീലനം നടത്തുന്നു.
Published on :റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍നടീലില്‍ 2024 ഫെബ്രുവരി 20-ന് ഏകദിനപരിശീലനം നടത്തുന്നു. കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ നടക്കുന്ന പരിശീലനത്തിന്റെ മാധ്യമം മലയാളം ആയിരിക്കും. റബ്ബര്‍നടീല്‍, പരിപാലനം എന്നിവ ഉള്‍പെടുന്നതാണ് പരിശീലനപരിപാടി. പരിശീലനം സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടേണ്ടതാണ്. ഇമെയില്‍:training@rubberboard.org.in…
കപ്പ് തൈകള്‍ വിതരണത്തിന്
Published on :റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്‌സറികളില്‍ നിന്ന് കപ്പ് തൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മുക്കട സെന്‍ട്രല്‍ നഴ്‌സറിയില്‍നിന്നും കാഞ്ഞികുളം, മഞ്ചേരി, ഉളിക്കല്‍ ആലക്കോട് കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍നിന്നും അംഗീകൃത റബ്ബറിനങ്ങളായ ആര്‍ആര്‍ഐഐ 105, ആര്‍ആര്‍ഐഐ 430, ആര്‍ആര്‍ഐഐ 414 എന്നിവയുടെ കപ്പുതൈകളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. മുക്കട സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും മേല്‍ ഇനങ്ങളുടെ ബഡ്ഡുവുഡ്ഡും ക്രൗണ്‍ ബഡ്ഡിങിന് …





