Saturday, 27th July 2024

നവ കേരള സദസ്സിന്റെ തുടര്‍ച്ചയായി വ്യത്യസ്ത മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നു. മുഖാമുഖം പരിപാടിയുടെ ഭാഗമായുള്ള കര്‍ഷക സംവാദം മാര്‍ച്ച് 2ന് ആലപ്പുഴ കാംലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നടക്കും. സംസ്ഥാനതലത്തില്‍ വിവിധ മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, കാര്‍ഷിക സംരംഭകര്‍, കാര്‍ഷിക മേഖലയിലെ അക്കാദമിക് സ്ഥാപനങ്ങള്‍, കര്‍ഷക- കര്‍ഷക തൊഴിലാളി സംഘടന പ്രതിനിധികള്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി അന്നേദിവസം സംവദിക്കുന്നതാണ്. കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയില്‍ ചേരുന്ന പ്രസ്തുത പരിപാടിയില്‍ മത്സ്യബന്ധന- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി, രാഷ്ട്രീയ പ്രമുഖര്‍, കൃഷി-കൃഷി അനുബന്ധ മേഖലയിലെ ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിക്കുന്നു.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *